HOME
DETAILS
MAL
പുതിയ നോട്ടുകളുടെ അച്ചടിച്ചെലവ് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി
backup
March 17 2017 | 00:03 AM
ന്യൂഡല്‍ഹി: പുതിയ നോട്ടുകളുടെ അച്ചടിച്ചെലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി. പുതിയ 500 രൂപ നോട്ടുകള്‍ക്ക് 2.87 രൂപ മുതല്‍ 3.09 രൂപ വരെയാണ് അച്ചടിച്ചെലവ്. 2000 രൂപ നോട്ടുകള്‍ക്ക് ഇത് 3.54-3.77 രൂപ വരെയാകും. രാജ്യസഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ എഴുതി സമര്‍പ്പിച്ച മറുപടിയിലാണ് അച്ചടിച്ചെലവുകള്‍ വ്യക്തമാക്കിയത്. നോട്ടുകള്‍ ഇപ്പോഴും അച്ചടിക്കുന്നതിനാല്‍ കൃത്യമായ ചെലവ് എത്ര വരുമെന്ന് പറയാനാകില്ലെന്നും മേഘ്‌വാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."