ഫുട്ബോള്‍ രംഗത്ത് രാജ്യം കേരളത്തെ മാതൃകയാക്കേണ്ടി വരും: യൂസഫ് അന്‍സാരി
തൃക്കരിപ്പൂര്‍: അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഫുട്ബോള്‍ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാകുമെന്ന് അണ്ടര്‍ 17 ലോക കപ്പ് ഇന്ത്യന്‍ ടീം പരിശീലകന് യൂസഫ് അന്‍സാരി. എം.ബി.എം ഫുട്ബോള്‍ അക്കാദമിയിലെ കുട്ടികള്‍ക്ക് പഞ്ചദിന പരിശീലനം നല്കാന് തൃക്കരിപ്പൂരിലെത്തിയ അദ്ദേഹം സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു.
കേരള ഫുട്ബോള്‍ അസോസിയേഷന്റെ അനുമതിയോടുകൂടി സംസ്ഥാനത്ത് നിരവധി അക്കാദമികള്‍ പ്രവൃത്തിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ എന്ന ഗ്രാമത്തില്‍ മൂന്ന് അക്കാദമികള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. ഇത് നല്ല തുടക്കമാണ്. ഇത് രാജ്യത്തിന് തന്നെ മാതൃകയാവുമെന്നും അന്‍സാരി പറഞ്ഞു. ഇത്തരത്തില്‍ അക്കാദമികള്‍ സ്ഥാപിച്ച് ഓരോ സംസ്ഥാനവും ഫുട്ബോളിനെ വളര്‍ത്തുകയാണെങ്കില്‍ ആയിരക്കണക്കിന് അക്കാദമികള്‍ രാജ്യത്തുണ്ടാകും. ഓരോ അക്കാദമിയില്‍നിന്നും ടാലന്റുള്ള ഒരു കളിക്കാരനെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്കിയാല് നല്ല ഇന്ത്യന്‍ ടിമിനെ ഒരുക്കാനും അതുവഴി ലോകകപ്പില്‍ ഇടം നേടാനും സാധിക്കും. ലോകകപ്പില്‍ അര്‍ഹത നേടാന്‍ രാജ്യത്ത് അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ട്. കൂടാതെ നമ്മുടെ പല പ്രമുഖ ക്ലബുകളും വിദേശ കളിക്കാരുടെ പിന്നില്‍ പോകുന്നത് നിര്‍ത്തണം. ഐ.എസ്.എല്‍ ടീമില്‍ അഞ്ചു വിദേശികള്‍ക്കും ഐ ലീഗില്‍ നാലുവിദേശികള്ക്കും കളിക്കാന്‍ അവസരം നല്‍കുക വഴി രാജ്യത്തിന്റെ നല്ല കളിക്കാരനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1985ല്‍ മഹിന്ദ്രയുടെ ഗോള്‍ കീപ്പറായി തുടക്കമിട്ട അന്‍സാരി മുഹമ്മദന്‍സ്, ബാങ്ക് ഓഫ് ഇന്ത്യ ആര്‍കെ മില്‍സ് തുടങ്ങിയ ക്ലബുകള്‍ക്ക് ബൂട്ടണിഞ്ഞിട്ടുണ്ട്. മുംബൈ സ്വദേശിയായ ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."