സമാധാനത്തിന് ജനങ്ങള്‍ കൂട്ടായി നില്‍ക്കണം: ബിഷപ്പ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്
മാഹി: ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുന്ന മണ്ണില്‍ മനുഷ്യന്റെ ചോരക്കറ വീഴുന്നത് മഹത്തായ നമ്മുടെ സാംസ്‌ക്കാരത്തിന് മുഖത്തേറ്റ കറുത്ത പ്രഹരമാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട് അഭിപ്രായപ്പെട്ടു.
മാഹി പളളിക്ക് സമീപം പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസും, ജനശബ്ദം മാഹിയും സംഘടിപ്പിച്ച ഉപവാസ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം
പ്രബുദ്ധമായ കേരളത്തില്‍ സമീപകാലത്ത് നടന്ന ആദിവാസി മധുവിന്റേയും, വിദേശ വനിത ലിഗയുടേയും, ശ്രീജിത്ത് എന്ന നിരപരാധിയുടേയും തൊട്ട് മാഹിയിലെ ഇരട്ടക്കൊലപാതകങ്ങള്‍ വരെയുള്ള അരുംകൊലകള്‍ നാട്ടിനാകെ അപമാനമാണ്.
കൊലയാളി സംഘങ്ങളെ പിടികൂടാന്‍ ഇനിയും വൈകിക്കൂടാ. സമാധാന കമ്മിറ്റികള്‍ പ്രഹസനമാക്കരുത്. സ്വയം സംഘടിതരായി ജനങ്ങളാകെ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.ചടങ്ങില്‍ ഫാദര്‍ ജെറോം ചിങ്ങന്തറ അദ്ധ്യക്ഷനായി. സ്വാമി അമൃതകൃപാനന്ദപുരി,ഫാദര്‍ സ്‌കറിയ കല്ലൂര്‍, കെ.പി.എ.റഹിം, ടി.എം.സുധാകരന്‍, കെ.കെ.അനില്‍കുമാര്‍, പയറ്റ അരവിന്ദന്‍ ,സിസ്റ്റര്‍ ഫിലോമിന ചെറിയാന്‍, ഇ കെ.റഫീഖ്, സജി സാമുവല്‍, മാത്യു.എം.കണ്ടത്തില്‍, ടി.പി.ആര്‍.നാഥ്, ഷാജി പിണക്കാട്ട്, ദാസന്‍ കാണി, പി.ഷര്‍ഫുദ്ദീന്‍, അഡ്വ: ബിനോയ് തോമസ്, വി.കെ.രാജീവന്‍, ജിതിന്‍ ജോണ്‍ പുതുമന, ആലിപ്പിക്കേയി, പ്രൊഫ: എ.പി.സുബൈര്‍, കെ.വി.ജയകുമാര്‍, കെ.അപ്പു നായര്‍, അസീസ് ഹാജി, കീഴന്തൂര്‍ പത്മനാഭന്‍ ,വി.രാജന്‍, കെ.സി. കുഞ്ഞിക്കണ്ണന്‍, പി ഷറഫുദ്ദീന്‍, എ.കെ.സുരേശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചാലക്കര പുരുഷു സ്വാഗതവും, സജീവ് മാണിയത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."