പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ മൊഴിയെടുത്തു
കൊച്ചി:നടിയെ തട്ടിക്കൊïുപോയി ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കുവേïി വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകനില്‍ നിന്ന് പൊലിസ് മൊഴിയെടുത്തു.
ആലുവ ഡിവൈ.എസ്.പി കെ.ജി.ബാബുകുമാറിന്റെ നേതൃത്വത്തിലാണ് അഡ്വ. പ്രതീഷ് ചാക്കോയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ പത്തുമണിയോടെ അഭിഭാഷകന് ആലുവ ഡിവൈ.എസ്.പി ഓഫിസില്‍ ഹാജരായാണ് മൊഴി രേഖപ്പെടുത്തിത്. പള്‍സര്‍ സുനിയുടെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് അഭിഭാഷകന്റെ ഓഫിസില്‍ നിന്ന് കïെത്തിയതിനെപ്പറ്റിയാണ് പ്രധാനമായും അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.
അഭിഭാഷകന് ഡിവൈ.എസ്.പിയുടെ ഓഫിസില്‍ ഹാജരാകണമെന്ന് അന്വേഷണസംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിഭാഷകന് ഹാജരാകാത്തതിനെ തുടര്‍ന്ന് അന്വേഷണസംഘം നോട്ടിസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് ഹൈക്കോടതിയെ സമീപിച്ചു.അഭിഭാഷകനെ അറസ്റ്റ് ചെയ്യാനല്ല വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനാണെന്ന് അന്വേഷണ സംഘം കോടതിയിയെ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."