HOME
DETAILS
MAL
ചിലര്‍ക്ക് ചുവപ്പ് കണ്ടാല്‍ വിഷമമാണ്; പൊലിസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
backup
May 13 2018 | 14:05 PM
കോഴിക്കോട്: ചിലര്‍ക്ക് ചുവപ്പ് കണ്ടാല്‍ വിഷമമാണെന്ന് പൊലിസ് അസോസിയേഷന് സമ്മേളനത്തില്‍ മുഖ്യമന്ത്രി. സംസ്ഥാന പൊലിസ് അസോസിയേഷന് സമ്മേളനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ പൊലിസിന് ന്യായീകരിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി കോഴിക്കോട് സമ്മേളനത്തില്‍ നടത്തിയത്. രക്തസാക്ഷികളെ അനുസ്മരിച്ചത് എന്തോ വലിയ അപരാധമായാണ് ചിലര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലിസ് അസോസിയേഷനുകളില്‍ രാഷ്ട്രീയ അതിപ്രസരം രൂക്ഷമാകുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഷ്ട്രീയ അതിപ്രസരം സേനയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇതിനെ സാധൂകരിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."