സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കാത്തത്: റോബര്‍ട്ട് വദ്ര
ന്യൂഡല്‍ഹി: ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി നടത്തുന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കാത്തതാണെന്ന് റോബര്‍ട്ട് വദ്ര. നിരന്തരം ആരോപണങ്ങളുമായി വരുന്ന സ്വാമിയുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ മന്ത്രിമാര്‍ വിദേശത്ത് പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ടാല്‍ ഹോട്ടല്‍ വെയ്റ്റര്‍മാരെ പോലെ തോന്നുമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുയാകയായിരുന്നു വദ്ര. സ്വാമി വെയ്റ്റര്‍ പരാമര്‍ശം നടത്തിയത് ട്വിറ്ററിലാണെങ്കില്‍ വദ്ര ഫേസ്ബുക്കിലാണ് പ്രതികരിച്ചത്. വെയിറ്റര്‍മാര്‍ അന്തസും അഭിമാനവും ഇല്ലാത്തവരാണോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ജീവിക്കാന്‍ വേണ്ടിയാണ് വെയിറ്റര്‍മാരും കഠിനാദ്ധ്വാനം ചെയ്യുന്നത്.
അവരെ പരിഹസിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ വേര്‍തിരിച്ചും പരിതാപകരവുമായ രീതിയില്‍ പരാമര്‍ശിക്കുന്നത് ശരിയായ നടപടിയല്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ആരായാലും ഉന്നത പദവിയില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിദേശ സന്ദര്‍ശനം നടത്തുമ്പോള്‍ ധരിച്ച വസ്ത്രത്തെ പരാമര്‍ശിച്ചാണ് സുബ്രഹ്മണ്യം സ്വാമി മന്ത്രി ഹോട്ടല്‍ വെയിറ്റര്‍മാരെ ഉപമിച്ചത്. ഇതാണ് റോബര്‍ട്ട് വദ്രയെ പ്രകോപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."