HOME
DETAILS

ശുചിത്വം: പരിശോധന ശക്തിപ്പെടുത്തും

  
backup
June 25 2016 | 18:06 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa

തൃശൂര്‍: ജില്ലയില്‍ മലമ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ ബാധിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളള സാഹചര്യത്തില്‍ പരിസര ശുചീകരണത്തിനും കൊതുക് നശീകരണത്തിനുമുളള നടപടികള്‍ ശക്തിപ്പെടുത്താന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുളള പരിശോധന ശക്തിപ്പെടുത്തും. റവന്യു, ആരോഗ്യം, തൊഴില്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപികരിച്ചിട്ടുളള പ്രത്യേക സ്‌ക്വാഡുകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും പരിശോധനകള്‍ നടത്തുക.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുന്നതിനാണ് പരിശോധന. മഴക്കാലത്തെ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് മരുന്നുകള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തെ അറിയിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നിലവിലുളള ഗൈനക്കോളജിസ്റ്റിന്റെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി വേണമെന്ന് കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചാവക്കാട് ബ്ലോക്കിലെ കൂട്ടാടംപാടത്തെ നെല്‍കൃഷി പുനരുജീവിപ്പിക്കുന്നതിന് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കീഴില്‍ കൃഷിവകുപ്പ് 15 കോടി രൂപ അനുവദിച്ചതായി കൃഷി വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. ഇവിടെ കൃഷി നടത്തുന്നതിനുളള തുടര്‍ നടപടികള്‍ എടുത്തുവരികയാണെന്നും മേഖലയിലെ ജന പ്രതിനിധികകളുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് വിപുലമായ യോഗം ഉടന്‍ വിളിക്കുമെന്നും അധികൃതര്‍ അറിയിച്ചു. റോഡരികത്തും മറ്റ് പൊതുസ്ഥലങ്ങളിലും അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന വൃക്ഷങ്ങളുടെ കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ വി. രതീശന്‍ പറഞ്ഞു.
 ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനാധികൃതരില്‍ നിന്നുളള വിവരം ലഭിച്ചാല്‍ ജില്ലാതല ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. എം.എല്‍.എമാരായ കെ.വി അബ്ദുള്‍ ഖാദര്‍, ബി.ഡി ദേവസി, ഗീതാഗോപി, ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, എ.ഡി.എം എം.ജി രാമചന്ദ്രന്‍, സബ് കലക്ടര്‍ ഹരിത.വി.കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ യു.ഗീത തുടങ്ങിയവര്‍ പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago