ലഹരിക്കെതിരേ പോരാട്ടവുമായി കുട്ടി പൊലിസ്
വടക്കാഞ്ചേരി: ലഹരി ഉല്പന്നങ്ങള്ക്കെതിരേ പോരാട്ടവുമായി വടക്കാഞ്ചേരിയില്‍ കുട്ടി പൊലിസ് രംഗത്ത്. ലഹരി വസ്തുക്കളുടെ ഉപയോഗവും, അതുമായി ബന്ധപ്പെട്ട സാമൂഹ്യ വിപത്തുകളും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വടക്കാഞ്ചേരിയില്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ ആരംഭിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയായ നേര്‍വഴിക്ക് തുടക്കമായി.
പൊതുജന പങ്കാളിത്തത്തോടെ വിവിധ ബോധവല്‍ക്കരണ പരിപാടികളാണ് സ്റ്റുഡന്റ് പൊലിസ് കേഡറ്റ് ലക്ഷ്യമിടുന്നത്. ലഹരിക്കെതിരേ ഒന്നിച്ച് മുന്നേറാം എന്നതാണ് സന്ദേശം. നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ കൃഷ്ണന് പോറ്റി അധ്യക്ഷനായി. എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ കെ.വിനോദ്കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ്കുമാര്‍, എം.ആര് സോമനാരായണന്‍, കൗണ്‍സിലര്‍മാരായ പി.സതീദേവി, പ്രസീത സുകുമാരന്‍, ലിസി പ്രസാദ്, ആക്ട്സ് പ്രസിഡന്റ് വി.വി ഫ്രാന്‍സീസ്, വി.ജെ ബെന്നി, എം.കെ ശിവദാസന്‍, സി.എം രാധാകൃഷ്ണന്, ഫിലിപ്പ് മാത്യൂ, എന്‍.കെ കിഷോര്‍, കെ.പി സജയന്, ജയന് കുണ്ടുകാട് സംസാരിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ രചനാ മത്സരവും, നഗരത്തില്‍ ലഹരി വിരുദ്ധറാലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."