ഫോട്ടോഗ്രാഫര്‍മാരുടെ തൊഴില്‍ സംരക്ഷിക്കണം:വി.എസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും തൊഴില്‍ സംരക്ഷണവും ക്ഷേമവുമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടലുണ്ടാവണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനം കെ.എസ്.ടി.എ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റുപല തൊഴില്‍ മേഖലകളിലും വേതനക്കാര്യത്തില്‍ ഏകീകരണമുണ്ടെങ്കിലും ഈ മേഖലയില്‍ അതില്ലെന്നാണ് മനസിലാക്കുന്നത്. ജീവിതമൂഹൂര്‍ത്തങ്ങള്‍ സൗന്ദര്യാത്മകമായി പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരണമായി പ്രവര്‍ത്തിക്കണമെങ്കില്‍ മികച്ച ഉപകരണങ്ങള്‍ വേണം. കടംവാങ്ങിയും വായ്പയെടുത്തും ഉപകരണങ്ങള്‍ വാങ്ങി പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. പുതിയ ആള്‍ക്കാര്‍ ഈ മേഖലയിലേക്ക് കടന്നുവരാനും മടിക്കുന്നു.ഈ സാഹചര്യത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷനും ആരോഗ്യഇന്‍ഷ്വറന്‍സും അടക്കമുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."