ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഫെസ്റ്റ്
പാലക്കാട്: ലോക തിയ്യറ്റര്‍ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് തിയ്യറ്റര്‍ സങ്കേതത്തിലൂടെ ഉണര്‍വ് പകരുന്ന റീഡിന്റെ മൂന്നാമത് കളേഴ്‌സ് ഫെസ്റ്റ് മാര്‍ച്ച് 26, 27 തിയ്യതികളിലായി ചെമ്പൈ സംഗീത കോളജിലും, റീഡ് സെന്ററിലുമായി നടക്കും.
അഞ്ചു വയസു മുതല്‍ ഇരുപത് വയസു വരെയുള്ള ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിംഡ്രോം അവസ്ഥകളിലുള്ള കുട്ടികളുടെ സര്‍ഗ വാസനകളെ രംഗത്ത് അവതരിപ്പിക്കുവാനുള്ള വേദിയാക്കുകയാണ് റീഡ് കളേഴ്‌സ് ഫെസ്റ്റിലൂടെ.
ചെമ്പൈ സംഗീത കോളജിലെ എം.ഡി. രാമനാഥന്‍ ഹാളില്‍ മാര്‍ച്ച് 26ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കും. ഡോ. ജെ.എസ്.സുജിത്തിന്റെ അധ്യക്ഷതയില്‍ ഷാഫി പറമ്പില്‍, എം.എല്‍.എ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ മുഖ്യാതിഥിയായിരിക്കും.
കാടാങ്കോട് എന്‍.എച്ച്. ജംഗ്ഷനിലെ റീഡ് സെന്ററില്‍ മാര്‍ച്ച് 27ന് കാലത്ത് 10 മണിക്ക് ലോകനാടകദിനത്തിന്റെ ഭാഗമായി സെമിനാറും, ഫിലിം ഷോയും നടക്കും.
ലേണിങ് ഡിസബിലിറ്റിയുള്ള കുട്ടികള്‍ക്കുവേണ്ടി തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി.വി. ജോസഫ് മാസ്റ്റര്‍, സാമൂഹ്യ സേവന രംഗത്ത് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച നിലമ്പൂരിലെ സ്‌നേഹജാലകം ചെയര്‍പേഴ്‌സണ്‍ സജന ഗംഗനായര്‍, പാലക്കാട് മൂന്നര പതിറ്റാണ്ടായി നാടക സംഘാടനത്തിനും, ഗ്രന്ഥശാല പ്രസ്ഥാനത്തിനും നേതൃത്വം വഹിക്കുന്ന ടാപ് നാടകവേദി പ്രസിഡ് വി. രവീന്ദ്രന്‍, ഒന്നര പതിറ്റാണ്ടായി പാലക്കാട്ടെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ബിന്ദു മനോജ് എന്നിവരാണ് റീഡിന്റെ പുരസ്‌ക്കാരത്തിന് അര്‍ഹരായിട്ടുള്ളത്. ഫോണ്‍: 9961133331.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."