HOME
DETAILS

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

  
Web Desk
November 22, 2024 | 1:59 PM

UAE National Day Celebrations in Al Ain

 

യുഎഇയുടെ 53ാമാത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികള്‍ (ഈദുല്‍ ഇത്തിഹാദ്) ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഈദുല്‍ ഇത്തിഹാദ് യുട്യൂബ് ചാനല്‍, വെബ്‌സൈറ്റ്, സിനിമ തീയറ്റര്‍, തിരഞ്ഞെടുത്ത പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്യും. സ്ഥലവിവര പട്ടിക പിന്നീട് പ്രഖ്യാപിക്കും.

യുഎഇയുടെ 53 വര്‍ഷത്തെ ചരിത്രവും സാംസ്‌കാരിക പൈതൃകവും നിറയുന്ന പരിപാടിയില്‍ ലോക ചരിത്രത്തില്‍ അല്‍ഐന്‍ പ്രാധാന്യവും അറിയാം. രാജ്യത്തിന്റെ വളര്‍ച്ചയും ഭാവിയിലേക്കുള്ള കുതിപ്പിന്റെ സൂചനകളും ആഘോഷത്തില്‍ ജനങ്ങളുമായി പങ്കുവയ്ക്കും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലമായതിനാലാണ് അല്‍ഐനെ രാജ്യത്തിന്റെ ആഘോഷത്തിന് തിരഞ്ഞെടുത്തതെന്ന് സംഘാടക സമിതി കമ്യൂണിക്കേഷന്‍സ് മേധാവി ആയിഷ അല്‍ നുഐമി വ്യക്തമാക്കി.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രകൃതിയും പൈതൃകവും ഇഴചേര്‍ന്ന അല്‍ഐന്‍ ഗള്‍ഫിന്റെ പൂന്തോട്ടമായാണ് അറിയപ്പെടുന്നത്. അന്തരിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അല്‍ഐനില്‍ നിന്നാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചതും ഭരണാധികാരിയിലേക്കുള്ള തുടക്കം കുറിച്ചതും. യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രം കൂടിയാണ് അല്‍ഐന്‍. ദേശീയ ദിനാഘോഷ പരിപാടികളുടെ വിശദാംശങ്ങള്‍ ഋശറഅഹഋശേവമറ.മല  എന്ന വെബ്‌സൈറ്റിലും, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ടിക് ടോക്, എക്‌സ് തുടങ്ങി സമൂഹമാധ്യമ പേജുകളിലും ലഭിക്കും.

The UAE National Day celebrations will take place in Al Ain on December 2nd, featuring various cultural events and activities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  20 minutes ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  22 minutes ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  27 minutes ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  43 minutes ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  an hour ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  an hour ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  an hour ago
No Image

കിവികൾക്കെതിരെ കൊടുങ്കാറ്റ്; ഇന്ത്യക്കാരിൽ രണ്ടാമനായി അടിച്ചുകയറി ഇഷാൻ കിഷൻ

Cricket
  •  an hour ago
No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  2 hours ago
No Image

കുടുംബവഴക്കിനിടെ ആക്രമണം: ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവതി പിടിയിൽ

Kerala
  •  2 hours ago