പെപ്‌സി കമ്പനിയുടെ ജലമൂറ്റല്‍ തടയണം: വി.എസ് അച്ചുതാനന്ദന്‍
പാലക്കാട്: കഞ്ചിക്കോട്ടെ പെപ്‌സി കമ്പനിയുടെ അനധികൃത ജലമൂറ്റല്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളും ജാഗ്രത കാണിക്കണമെന്ന് വി.എസ്.അച്ചുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പെപ്‌സി കമ്പനി ജലം ഊറ്റുന്നത് നിയമസഭാ സമിതി നിര്‍ദ്ദേശിച്ച ടെലി മെട്രി' സംവിധാനം ഏര്‍പ്പെടുത്താതെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ ആഗോള ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയുടെ ജലമൂറ്റല്‍ മലമ്പുഴ നിയോജകമണ്ഡലത്തിലെ പുതുശ്ശേരി വാളയാര്‍ പ്രദേശങ്ങളിലെ ഭൂഗര്‍ഭജലത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്, ഇപ്പോള്‍ ജില്ല കഠിനമായ വരള്‍ച്ച നേരിടുന്ന സന്ദര്‍ഭത്തിലും ജലമൂറ്റല്‍ തുടരുന്ന സ്ഥിതി ന്യായീകരിക്കാവുന്നതല്ല.
ഇതു സംബന്ധിച്ച ഉപക്ഷേപം നിയമസഭയില്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. പെപ്‌സിയുടെ ജലമൂറ്റല്‍ നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ വികസന സമിതിയും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."