HOME
DETAILS
MAL
വാര്‍ത്തകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഫലം കണ്ടു: ഗതാഗതം പുനഃസ്ഥാപിച്ചു
backup
May 14 2018 | 05:05 AM
കൊറ്റനെല്ലൂര്‍ : റോഡ് പൂര്‍ണ്ണമായും വട്ടം പൊളിച്ചു അശാസ്ത്രീയമായി കലുങ്ക് നിര്‍മ്മാണം നടത്തി രണ്ടു മാസക്കാലമായി നാട്ടുകാരുടെ കാല് നടയാത്ര വരെ മുടക്കിയതിനെ കുറിച്ചു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
ജനങ്ങളെ വെല്ലുവിളിച്ചു രാത്രിയില്‍ ജെ.സി.ബി കൊണ്ടു വന്നു റോഡ് പൊളിച്ചിട്ട കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടു കൊണ്ടുള്ള യുവജനതാദള്‍ ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം കൂടിയാണു ഫലപ്രാപ്തി കൈവരിച്ചത്.
നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടു നടന്ന നിര്‍മാണ രീതി ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. പത്ര ദൃശ്യ സോഷ്യല്‍ മീഡിയകള്‍ ഒരുമിച്ചു കൈകോര്‍ത്തപ്പോള്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രവൃത്തി നടത്തി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."