HOME
DETAILS
MAL
മലനാട് ടിവി ഓഫിസിലെ അതിക്രമം: വയനാട് പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു
backup
June 26 2016 | 00:06 AM
കല്‍പ്പറ്റ: മലനാട് ടി.വി മുട്ടില്‍ ഓഫിസിലെത്തി ഒരു സംഘം നടത്തിയ അതിക്രമത്തില്‍ വയനാട് പ്രസ്‌ക്ലബ് പ്രതിഷേധിച്ചു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വാര്‍ത്തകളെ തങ്ങള്‍ക്കനുകുലമാക്കുകയെന്ന ലക്ഷ്യത്തോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം നടത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണ്.
ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."