സ്‌പെഷല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: വി.കെ.എം. സ്‌പെഷ്യല്‍ സ്‌കൂള്‍ 15 ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തിന് ആകമാനം പ്രസംശാപാത്രമാകുന്ന പ്രവര്‍ത്തനമാണ് വി.കെ.എം സ്‌പെഷല്‍ സ്‌കൂള്‍ നടത്തുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏവര്‍ക്കും മാതൃകയായ സ്‌കൂളിന്റ പ്രവര്‍ത്തനം തുടരണമെന്നും അദ്ദേഹം ആവശ്യപെട്ടു. പ്രൊഫ.കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അധ്യക്ഷനായി. ആര്‍ദ്ര കേരളം സംസ്ഥാന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറും തൊഴിലുറപ്പ് കാര്‍ഡ് വിതരണം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീലും ഞങ്ങളുടെ കൂടെ എന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സ്‌നേഹ സ്മിതം പദ്ധതി ഉദ്ഘാടനം പി.വി. അബ്ദുല്‍ വഹാബ് എം.പി.യും റീച്ച് ദി അണ്‍റീച്ച്ഡ് പദ്ധതിയുടെ ഉദ്ഘാടനം എ.പി. അനില്‍ കുമാര്‍ എം.എല്‍.എ.യും സ്റ്റേപ്‌സ് ടു ലൈഫ് എന്ന പദ്ധതിയുടെ ഉദ്ഘാടനം ഐ.ജി. പി. വിജയനും നിര്‍വഹിച്ചു. ചെയര്‍മാന്‍ വി.കെ.എം അഷ്‌റഫ്്, ഡയറക്ടര്‍ സിനില്‍ ദാസ് പൂക്കോട്ട്, ഡോ:പി.എ ഫസല്‍ ഗഫൂര്‍, പ്രിന്‍സിപ്പല്‍ എന്‍. ജയനാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."