ചള്ളി കടപ്പുറത്ത് കടല്‍ കരയിലേക്ക് ഇരച്ചു കയറി; വള്ളങ്ങള്‍ തിരയില്‍പ്പെട്ട് ഒഴുകിപ്പോയി
അമ്പലപ്പുഴ: പുന്നപ്ര ചള്ളി കടപ്പുറത്ത് കടല്‍ കരയിലേക്ക് ഇരച്ചു കയറി. 150 മീറ്റര്‍ കടല്‍ കരയിലേക്ക് കയറി. കടപ്പുറത്ത് മത്സ്യ ബന്ധനത്തിന് ശേഷം കരയില്‍ കയറ്റിവച്ചിരുന്ന അഞ്ച് ചെറുവള്ളങ്ങള്‍ തിരമാലകള്‍ അടിച്ചുകയറി കടലിലേക്ക് ഒഴുകി.
കരയിലേക്ക് ഇരച്ചുകയറിയ കടല്‍ ചെറുകിട കച്ചവടക്കാര്‍ സ്ഥാപിച്ചിരുന്ന ചെറുകടകളും തകര്‍ത്തു. കഴിഞ്ഞദിവസം പുലര്‍ച്ച മുതലാണ് ചള്ളി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷ മായത്. 100 മീറ്ററോളം ദൈര്‍ഘ്യത്തില്‍ സ്ഥാപിച്ചിരുന്ന കടല്‍ഭിത്തിയും തിരമാലകളില്‍പെട്ട് തകര്‍ന്നു.
തീരദേശ വാസികള്‍ ഇതോടെ ഭീതിയിലായി. മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ കടല്‍ ക്ഷോഭിച്ചിട്ടുണ്ട്. കടലെടുത്ത അഞ്ച് വള്ളങ്ങള്‍ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കരക്കെത്തിച്ചു. നാശനഷ്ടങ്ങള്‍ ഒന്നും തന്നെയില്ല. കടല്‍ ക്ഷോഭം രൂക്ഷമായാല്‍ ഫിഷ് ലാന്റ് സെന്ററും ഭീഷണിയിലാകും. ഈ ഭാഗത്ത് തല്ക്കാലിക തടയണയെങ്കിലും നിര്‍മ്മിച്ചാല്‍ ഒരു പരിതി വരെ കടല്‍ക്ഷോഭത്തെ തടുക്കാന്‍ കഴിയുമെന്നാണ് തീരവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."