പ്ലൈവുഡ് കമ്പനികള്‍ക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിലേയ്ക്ക്
അങ്കമാലി: ഒരു ഗ്രാമത്തെ മുഴുവനായും മലീനപ്പെടുത്തുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിലേയ്ക്ക്. തുറവൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് സ്ഥിതി ചെയ്യുന്ന കിടങ്ങൂരില്‍ വളവഴി തോടിനു സമീപം പ്രവര്‍ത്തിക്കുന്ന ഫാഷന്‍ വുഡ് ഇന്റസ്ട്രീസ്, ഫാഷന്‍ ഫ്രെയിം കമ്പനി എന്നി പേരുകളില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ക്ക് എതിരെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
പൂര്‍ണമായും പാര്‍പ്പിട മേഖലയായ ഈ പ്രദേശത്ത് യാതൊരു മാനദണ്ഡവുമില്ലാതെയാണ് രാത്രിയും പകലും ഭേദ്യമന്യേ പ്രവര്‍ത്തിക്കുന്നത്. ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ലൈസന്‍സ് തുടങ്ങി ഒന്നും തന്നെയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാഷന്‍ വുഡ് ഇന്റസ്ട്രീസ്, ഫാഷന്‍ ഫ്രെയിം കമ്പനി എന്നിവയ്‌ക്കെതിരേ പഞ്ചായത്ത് അധികൃതര്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
ഈ പ്ലൈവുഡ് കമ്പനികളില്‍ പ്ലൈവുഡ് നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍സ് കൊണ്ട് പരിസരവാസികള്‍ക്ക് ശാസമുട്ട് ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നത് നിത്യസംഭവമായിരിക്കുകയാണ്. പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പരിസരത്തുള്ള വീടുകളിലെ ടെറസിനു മുകളില്‍ ഈ കമ്പനികളില്‍ നിന്ന് വരുന്ന ചാരം ഉള്‍പ്പടെയുള്ളവ അടിഞ്ഞ് കുടിയിരിക്കുന്നതുമൂലം വീടുകള്‍ നശിച്ചു കൊണ്ടിരിക്കുകയാണ് കൂടാതെ ഈ സ്ഥാപനങ്ങളുടെ പരിസരത്ത് പുറത്ത് വെയിലേറ്റ് വസ്ത്രങ്ങള്‍ പോലും കഴുകി ഉണക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഈ പരിസരത്ത് സ്ഥിതി ചെയുന്ന വീടുകളില്‍ താമസിക്കൂന്ന കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് അലര്‍ജി ഉള്‍പ്പടെ മാരകരോഗങ്ങള്‍ പിടിപെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ ശ്വാസകോശ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികത്സ തേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.
പ്ലൈവുഡ് നിര്‍മ്മിക്കുന്നതിനു വേണ്ടി കത്തിക്കുന്ന പോളിയുടെയും മറ്റും പൊടിയും കരിയും മൂലം സമീപ പ്രദേശങ്ങളില്‍ താമസിക്കുവാന്‍ പോലും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ കമ്പനികളില്‍ നിന്ന് ഒഴുക്കി കളയുന്ന മാലിന്യകള്‍ കിടങ്ങൂരിന്റ പ്രധാന ജലസ്രോതസായ മുല്ലശ്ശേരി തോടിനെ മലീനപ്പെടുത്തുകയാണ്.
സമീപപ്രദേശത്തുള്ള കുളങ്ങളിലും കിണറുകളിലും കെമിക്കല്‍ മാലിന്യം ഒലിച്ചിറങ്ങി വെള്ളം ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ് യാതൊരു മാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ അടച്ച് പുട്ടുന്നതിന് നടപടികള്‍ സ്വീകരിച്ചില്ലങ്കില്‍ തുറവൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ ധര്‍ണ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.ജെ സിറിയക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."