ഫാസിസ്റ്റ് കടന്നുകയറ്റത്തിനെതിരേ ജാഗ്രത പുലര്‍ത്തണം: എ.ഐ.എസ്.എഫ്
കഴക്കൂട്ടം: രാജ്യം തുടര്‍ന്ന് വന്ന മാതൃകാപരമായ മതേതര ജനാധിപത്യ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിദ്യാഭ്യാസ സാംസ്കാരിക മേഖലയിലെ ആസൂത്രിതമായ ഫാസിസ്റ്റ് കടന്നുകയറ്റത്തിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹം പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് എ.ഐ.എസ്.എഫ്.കഴക്കൂട്ടം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
തൃപ്തിരാജിന്റെ അധ്യക്ഷനായ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഗിരീഷ് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി.ഉണ്ണികൃഷ്ണന്, എം.രാധാകൃഷ്ണന് നായര്‍, ചന്തവിള മധു, ആര്.ചിത്രലേഖ, ബി.എസ്.ഇന്ദ്രന്, അഡ്വ.പ്രദീഷ് മോഹന്‍, അനീഷ് ജെ.പി , ജിഷ്ണു ജ്യോതി, സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ലീദ (പ്രസിഡന്റ് ) സെബാസ്ത്യന്,അദ്വൈത് (വൈസ് പ്രസിഡന്റ്മാര്‍) ജിതിന്‍കൃഷ്ണ (സെക്രട്ടറി) ശില്പ ,ലെനിന്‍രാജ് (ജോ. സെക്രട്ടറിമാര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന ലഹരി വസ്തുക്കളുടെ വിപത്തിനെതിരേ വിദ്യാലയങ്ങളില്‍ വ്യാപകമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാനും കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ത്ഥം വീടുകളിലും വിദ്യാലയങ്ങളിലും വിഷ രഹിത പച്ചക്കറി കൃഷി വ്യാപന പദ്ധതി ഏറ്റെടുക്കാനും സമ്മേളനം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."