പെരുമാള്‍പുരത്ത് ഡയാലിസിസ് സെന്റര്‍ തുറന്നു
പയ്യോളി: തണല്‍ വടകരയുടെ നേതൃത്വത്തില്‍ പത്താമത് ഡയാലിസിസ് സെന്റര്‍ പെരുമാള്‍പുരത്ത് മന്ത്രി ടി.പി രാമകൃഷണന്‍ ഉദ്ഘാടനം ചെയ്തു.
വൃക്ക രോഗികളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ധിച്ചു വരികയാണെന്നും മരുന്നുകളുടെ അമിത ഉപയോഗവും ഭക്ഷണരീതിയിലെ മാറ്റങ്ങളും വേദന സംഹാരികളുടെ ഉപയോഗവും രോഗവര്‍ധനവിനു കാരണമാകുന്നുവെന്നും മന്ത്രി പറഞ്ഞു.
തിക്കോടി, മൂടാടി,പയ്യോളി, തുറയൂര്‍, മണിയൂര്‍ എന്നിവിടങ്ങളിലെ രോഗികള്‍ക്ക് ആശ്വാസം പകരുന്ന ഡയാലിസിസ് സെന്ററിന്റെ ബില്‍ഡിങ് തണല്‍ യു.എ.ഇ പയ്യോളി കമ്മിറ്റിയാണ് നിര്‍മിച്ചത്. പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. കുല്‍സു അധ്യക്ഷയായി. ഫാര്‍മസി കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം തണല്‍ യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് എ.കെ അബ്ദുറഹിമാനും ആര്‍.ഒ പ്ലാന്റിന്റെ സ്വിച്ച്ഓണ്‍ കര്‍മം ഖത്തര്‍ കമ്മിറ്റി പ്രസിഡന്റ് കെ. ഹംസയും നിര്‍വഹിച്ചു.
ടി.ടി.ഇസ്മാഈല്‍, കെ. കുഞ്ഞിരാമന്‍, ഷീജ പട്ടേരി, എം.പി അജിത, മടത്തില്‍ നാണു മാസ്റ്റര്‍, വിജില മഹേഷ്, രാജന്‍ ചേലക്കല്‍, പടന്നയില്‍ പ്രഭാകരന്‍, എം.പി ഷിബു, അഷറഫ് കോട്ടക്കല്‍, എം.കെ പ്രേമന്‍, കെ. ശശിധരന്‍, സഹദ് പുറക്കാട്, ആര്‍.കെ റഷീദ്, സംസാരിച്ചു. കോഡിനേറ്റര്‍ സി. ഹനീഫ മാസ്റ്റര്‍ സ്വാഗതവും കെ.പി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."