HOME
DETAILS
MAL
ബസുകളില്‍ മോഷണം; തമിഴ്നാട് സ്വദേശി പിടിയില്‍
backup
March 17 2017 | 22:03 PM
തൃപ്പൂണിത്തുറ: സ്വകാര്യ ബസുകളില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന നാടോടി സ്ത്രീയെ പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര കീമാത്തുംപേട്ടി സിന്ധു മൂര്‍ത്തി(36)യെ ആണ് തൃപ്പൂണിത്തുറ ഹില്‍പാലസ് എസ്.ഐ സനല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കൂത്താട്ടുകുളം എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എന്‍.എം.എസ് ബസില്‍ ഉദയംപേരൂര്‍ നടക്കാവില്നിന്നുമാണ് ഇവര്‍ കയറിയത്. മോഷണസംഘത്തില്‍പ്പെട്ട സ്ത്രീകള്‍ ബസില്‍ കയറിയിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ് ഷിജുവിന് രഹസ്യവിവരം കിട്ടിയ ഉടനെ തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്റ്റാന്റില്‍ എത്തിയ ബസില്‍ പൊലിസ് പരിശോധന നടത്തുമ്പോള്‍ ഇറങ്ങിയോടാന്‍ ശ്രമിച്ച നാടോടിസ്ത്രീയെ പിടികൂടിയപ്പോള്‍ മൂന്നര പവന്റെ സ്വര്‍ണമാല കണ്ടെത്തി.
ഇത് എറണാകുളം ഇ.എസ്.ഐ ആശുപത്രി ജീവനക്കാരിയുടേതാണെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."