HOME
DETAILS
MAL
വായന കാലത്തെ അതിജയിക്കും: മന്ത്രി ജി സുധാകരന്
backup
June 26 2016 | 01:06 AM
അമ്പലപ്പുഴ: വായന ഒരുകാലത്തും മരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്. വായന മരിച്ചുവെന്ന് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഗ്രന്ഥശാലകള്‍ക്കായി നല്കിയ പുസ്തകങ്ങളുടെയും ഫര്‍ണീച്ചറിന്റെയും വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുട്ടത്തുവര്‍ക്കിയെ അപമാനിച്ചവര്‍ അദ്ദേഹത്തിന്റെ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ അവാര്‍ഡുവാങ്ങാന്‍ പോയെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കല്‍ അധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി വേണുഗോപാല്‍, അഫ്സത്ത്, എം. ഷീജ, സുവര്‍ണാ പ്രതാപന്, ബ്ലോക്ക് വൈസ് പ്രസിഡന്റ് രജിതാസന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."