HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
June 26 2016 | 01:06 AM
ആലപ്പുഴ: മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ 2015-16 വര്‍ഷം 10ാം ക്ലാസ്സ്, പ്ലസ് ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വണ്‍ കരസ്ഥമാക്കിയവരില്‍ നിന്നും സര്‍വകലാശാലാതലത്തില്‍ ബിരുദംബിരുദാനന്തര ബിരുദത്തിന് റാങ്ക് കരസ്ഥമാക്കിയവരില്‍ നിന്നും വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടൂ പരീക്ഷയില്‍ ഫിസിക്സ്, സുവോളജി വിഷയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള പ്രത്യേക അവാര്‍ഡും നല്‍കും.
അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സംഘത്തിന്റെ സാക്ഷ്യപത്രവും ഒരു ഫോട്ടോയും സഹിതം മത്സ്യഫെഡ് പ്രോജക്ട് ഓഫീസുകളില്‍ ജൂലൈ 31 നകം അപേക്ഷ നല്‍കണമെന്ന് മത്സ്യഫെഡ് ജില്ലാ മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."