ഇടം പദ്ധതിയുടെ മറവില്‍ വന്‍ അഴിമതി; മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവക്കണമെന്ന്
കൊല്ലം: കുണ്ടറ മണ്ഡലത്തില്‍ നടപ്പാക്കിയ ഇടം പദ്ധയിയിലെ മറവിലെ വന്‍ അഴിമതി ആരോപണവുമായി കെ.എസ്.യു. അഴിമതിയുമായി ബന്ധപ്പെട്ട് ഫിഷറിസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നും ഇതില്‍ പങ്കാളിയായ ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയനെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പദ്ധതിക്ക് യു.എന്‍ അംഗീകാരം ലഭിച്ചുവെന്ന തരത്തില്‍ വ്യാജ പ്രസ്താവന പി.ആര്.ഡി വഴി വാര്‍ത്താ സമ്മേളനം വിളിച്ച് മന്ത്രി അറിയിച്ചത്.
കൊല്ലം കരിക്കോട് ടി.കെ.എം എന്‍ജിനിയറിങ് കോളജിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ ആറ് വിദ്യാര്‍ഥികളുടെ ലോ കോസ്റ്റ് ഹൗസിങ് പ്രൊജക്ടിന് ഐക്യ രാഷ്ട്ര സഭയുടെ കീഴിലെ യുനൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇംപാക്ട് എന്ന ഉപവിഭാഗത്തിന്റെ അംഗീകാരം ലഭിക്കുകയും പ്രൊജക്ട് അവതരിപ്പിക്കാനായി കോളജ് അധികൃതരേയും വിദ്യാര്‍ഥികളേയും ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മേഴ്സിക്കുട്ടിയമ്മ ഈ അംഗീകാരം ഇടം പദ്ധതിക്ക് ലഭിച്ചെന്നും താനും ജില്ലാ കലക്ടറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറും അമേരിക്കയിലേക്ക് പദ്ധതി അവതരിപ്പിക്കാനായി പോവുകയാണെന്നു വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ കോളജോ വിദ്യാര്‍ഥികളോ ഇടം പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു കരാറിലോ ഏര്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."