ട്രംപിന് കിട്ടുന്ന തിരിച്ചടികളും നെതര്‍ലന്റ്‌സ് തെരഞ്ഞെടുപ്പും
വംശീയവെറിയുടെ ട്രംപ് പതിപ്പായ നെതര്‍ലന്റ്‌സിലെ ഗീര്‍ട്ട് വില്‍ഡേഴ്‌സിനു പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതു ലോകത്തെ ജനാധിപത്യ, മതനിരപേക്ഷവാദികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും കൊണ്ടുവന്ന ആറു മുസ്‌ലിംരാഷ്ട്രങ്ങള്‍ക്കുള്ള വിലക്കിന്റെ പരിഷ്‌കരിച്ച പതിപ്പും ഹവായ് ഫെഡറല്‍ കോടതി സ്റ്റേ ചെയ്തതും ആഹ്ലാദകരമാണ്.
ലോകം മുഴുവനും വംശീയതയുടെ പിടിയിലകപ്പെടുകയില്ലെന്ന പ്രത്യാശയാണു നെതര്‍ലന്റ്‌സും അമേരിക്കയും നല്‍കുന്നത്. ബോധപൂര്‍വം ശത്രുവിനെ സൃഷ്ടിച്ച് അതിനെതിരേ യുദ്ധം ചെയ്ത് ആയുധങ്ങള്‍ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വശക്തികള്‍ക്കെതിരേ ഉയരുന്ന ചെറുശബ്ദംപോലും ആശാവഹമാണ്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഐ.എസിന്റെ പിറവിയും ലോകമുസ്‌ലിംകളെ വെറുപ്പിന്റെ ഇരകളാക്കി മാറ്റി.
അതൊരു ബോധപൂര്‍വമായ നിര്‍മിതിയായിരുന്നു. അതിന്റെ ഉപജ്ഞാതാക്കള്‍ ജൂതരാഷ്ട്രമായ ഇസ്രാഈലും സാമ്രാജ്യത്വശക്തികളുമാണെന്നതു ലോകം അംഗീകരിച്ചുകൊണ്ടിരിക്കുന്ന വസ്തുതയാണ്. അമേരിക്കയിലെ വ്യാപാര സമുച്ഛയം തകര്‍ത്തതിനു പിന്നിലും മുസ്‌ലിംരാഷ്ട്രങ്ങളെ മാത്രം ആക്രമിച്ചുകൊണ്ടിരിക്കുന്ന ഐ.എസിനു പിന്നിലും പ്രവര്‍ത്തിക്കുന്ന ബുദ്ധി മുസ്‌ലിംകളുടേതല്ലെന്ന സത്യവും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇത്തരമൊരു പശ്ചാത്തലത്തിലാണു നെതര്‍ലന്റ്‌സില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ട്രംപിന്റെ പരിഷ്‌കരിച്ച വിലക്കിനു സ്റ്റേ വീണതും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരേസമയം മുസ്‌ലിംകളെ ശത്രുപക്ഷത്തു നിര്‍ത്തുകയും അതേസമയം മുസ്‌ലിംരാഷ്ട്രങ്ങളെ അരക്ഷിതമാക്കുന്നതുമായ തന്ത്രങ്ങളാണ് ഇസ്രാഈലും അമേരിക്കയും നടത്തിപ്പോരുന്നത്.
ഏതാണ്ട് എല്ലാ മുസ്‌ലിംരാഷ്ട്രങ്ങളിലും നാശംവിതച്ചതിനുശേഷമാണു ഖലീഫയെന്നു സ്വയംവിശേഷിപ്പിച്ച അബൂബക്കര്‍ അല്‍ ബഗ്്ദാദി എന്ന ജൂതന്‍ ഇറാഖില്‍നിന്നു ഐ.എസിനോടു പിരിഞ്ഞുപൊയ്‌ക്കൊള്ളാന്‍ പറഞ്ഞിരിക്കുന്നത്. ഇറാഖിന്റെ രൂക്ഷമായ ആക്രമണമാണ് ഐ.എസിനെ നിലംപരിശാക്കിക്കൊണ്ടിരിക്കുന്നത്. ഐ.എസിനെ നേരിടുന്നതിന്റെ പേരില്‍ ഇറാഖിനെ യാത്രാവിലക്കില്‍ നിന്നൊഴിവാക്കിയ വൈറ്റ് ഹൗസ് നിലപാട് ലോകത്തിന്റെ കണ്ണില്‍ പൊടിയിടുവാനുള്ള തന്ത്രവുമാണ്.
നെതര്‍ലന്റ്‌സ് പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഡച്ച് ട്രംപ് എന്ന പേരിലറിയപ്പെടുന്ന ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന് (പി.വി.വി)കനത്ത പരാജയമാണ് ഉണ്ടായിരിക്കുന്നത്. അഭിപ്രായവോട്ടെടുപ്പിലെല്ലാം ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ പാര്‍ട്ടിക്കായിരുന്നു മുന്‍തൂക്കം. നിലവില്‍ പ്രധാനമന്ത്രിയായ മാര്‍ക് റൂട്ട് വലതുപക്ഷ രാഷ്ട്രീയക്കാരനാണ്. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന വിശേഷണത്തിനര്‍ഹന്‍.
തുര്‍ക്കി വംശജര്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ നടത്തിയ ശ്രമത്തെ നയതന്ത്ര യുദ്ധത്തിലൂടെ പരാജയപ്പെടുത്തിയതുകൊണ്ടാണു വോട്ടുകള്‍ റൂട്ടിനു മറിഞ്ഞത്. അതിനാലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്റ് ഡെമോക്രസി (പി.വി.ഡി)ക്ക് വീണ്ടും അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്. തീവ്രവലതുപക്ഷക്കാരനല്ലാത്ത മാര്‍ക്ക് റൂട്ടിനു കടുത്ത വംശീയവാദിയായ ഗീര്‍ട്ട് വില്‍ഡേഴ്‌സിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞുവെന്നത് അല്‍പമെങ്കിലും ആശ്വാസം പകരുന്നതാണ്.
ഐ.എസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇറാഖില്‍നിന്നും സിറിയയില്‍നിന്നും ലക്ഷങ്ങളാണു ഫ്രാന്‍സിലും ജര്‍മനിയിലും നെതര്‍ലന്റ്‌സിലും അഭയംതേടിയിരിക്കുന്നത്. ഇവര്‍ക്കെതിരെയാണ് വംശീയാധിക്ഷേപം അതത് രാഷ്ട്രങ്ങളിലെ ചില തീവ്രവലതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ യൂറോപില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അഭയാര്‍ഥികള്‍ ഇവരുടെ രാജ്യങ്ങളില്‍ സാമൂഹികാസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നാണ് അവര്‍ക്കു മേല്‍ ചൊരിയുന്ന ആരോപണങ്ങള്‍.
തീവ്രവാദികള്‍ അമേരിക്കയില്‍ കടക്കാതിരിക്കാനാണു യാത്രാവിലക്കെന്ന ട്രംപിന്റെ വാദം തള്ളിക്കൊണ്ടു ഹവായ് ഫെഡറല്‍ കോടതി സര്‍ക്കാരിന്റെ വാദം യുക്തിരഹിതവും ഒരു മത വിഭാഗത്തിനെതിരേ വിദ്വേഷം പ്രകടിപ്പിക്കുന്നതുമാണെന്ന് പ്രഖ്യാപിച്ചത്, ലോകം മുഴുവനായും കെട്ടുപോയിട്ടില്ല എന്ന പ്രതീക്ഷാനിര്‍ഭരമായ ഭാവികാലത്തെയാണ് അടയാളപ്പെടുത്തുന്നത്.
സപ്തംബറിലെ ജര്‍മനിയിലെ പൊതുതെരഞ്ഞെടുപ്പും ഏപ്രില്‍ മാസത്തെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഈ പ്രതീക്ഷയെ കൂടുതല്‍ ബലപ്പെടുത്തുമെന്ന് ആശിക്കാം. മുസ്‌ലിം ജനതയെ ഭീകരരും കൊള്ളരുതാത്തവരുമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള സാമ്രാജ്യത്വ കുടില തന്ത്രങ്ങള്‍ ലോകം വൈകാതെ തിരിച്ചറിയുകതന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."