HOME
DETAILS

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്ക്: സി.ബി.എസ്.ഇ സ്‌കൂളുകളിലെ 'ബെഞ്ചുകള്‍ നിറയില്ല'

  
backup
May 15 2018 | 02:05 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95

 

 


കിളിമാനൂര്‍: പുതിയ അധ്യായന വര്‍ഷം സ്‌കൂള്‍ തുറക്കാനിരിക്കെ രക്ഷിതാക്കളെല്ലാം നല്ല സ്‌കൂളുകള്‍ തേടിയുള്ള നെട്ടോട്ടത്തിലാണ്. പതിവിന് വിപരീതമായി ഇത്തവണ നെഞ്ചിടിക്കുന്നത് സ്വകാര്യ സ്വാശ്രയ സ്‌കൂളുകള്‍ക്കാണ്. കിളിമാനൂരിലെ പ്രശസ്തമായ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്ന് ഈ മാസം ടി.സി വാങ്ങിയത് ഇരുന്നൂറിലേറെ കുട്ടികള്‍. അവര്‍ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളിലേക്കാണ് ടി.സി വാങ്ങിയത്.
ഇത് സംബന്ധിച്ച് ഒരു വിദ്യാലയത്തിലെ പ്രിന്‍സിപ്പലിന്റെ വിശദീകരണം ഇങ്ങനെ 'ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പ്രവേശനത്തിനായി വലിയ തിരക്കാണ് ഞങ്ങള്‍ നേരിടുന്നത്. എന്നാല്‍ മുതിര്‍ന്ന ക്ലാസിലെ കുട്ടികളാണ് സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ തേടി പോവുന്നത്. എന്‍ട്രസ് പരീക്ഷകളില്‍ വിജയിക്കാന്‍ സര്‍ക്കാര്‍ സിലബസാണ് നല്ലതെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് കാരണം'. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1,45,000 വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ ഉപേക്ഷിച്ച് പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നിരുന്നു എന്നാണ് പുറത്ത് വന്നിട്ടുള്ള കണക്ക്. ഇത്തവണ സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കവിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് കൂട്ടല്‍.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചാല്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉണ്ടാവില്ലെന്ന ആശങ്കയാണ് ഒരു വിഭാഗം രക്ഷിതാക്കളെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് അകറ്റിയിരുന്നത്. എന്നാല്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി സര്‍വ്വശിക്ഷാ അഭിയാന്‍ ആരംഭിച്ച പദ്ധതിയാണ് 'ഹലോ ഇംഗ്ലീഷ് '. പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിരുന്ന പദ്ധതി വന്‍ വിജയമായിരുന്നു. പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ തികച്ചും ശാസ്ത്രീയമായാണ് കുട്ടികളെ ഇംഗ്ലീഷ് അഭ്യസിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിരുന്നു. പദ്ധതി നടപ്പിലാക്കിയ വിദ്യാലയങ്ങളിലെ കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളേക്കാള്‍ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതായി കണ്ടെത്തിയിരുന്നു. പദ്ധതി ഈ അധ്യയന വര്‍ഷം മുതല്‍ കിളിമാനൂരിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുകയാണ്.
സെക്രട്ടറിയേറ്റ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കളടക്കം 83 വിദ്യാര്‍ഥികളാണ് സ്വകാര്യ സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം കിളിമാനൂര്‍ ടൗണ്‍ യു.പി.എ.സില്‍ ചേര്‍ന്നത്. ഭൂരിഭാഗം രക്ഷാകര്‍ത്താക്കളും സി.ബി.എസ്.ഇ സ്‌കൂളില്‍ പഠിച്ചാല്‍ ഇംഗ്ലീഷ് മെച്ചപ്പെടുമെന്നകാരണത്താലാണ് മക്കളെ സി.ബി.എസ്.ഇ സ്‌കൂളില്‍ ചേര്‍ത്തിരുന്നതെന്നും അശാസ്ത്രീയമായ രീതിയിലാണ് പല സ്‌കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നതെന്നും പറയുന്നു. മാത്രമല്ല, കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാനായുള്ള അവസരങ്ങളൊന്നും വിദ്യാലയങ്ങളില്‍ ഇല്ലെന്നും ചടങ്ങിന് നടക്കുന്ന പല മേളകളും പണക്കാരുടെ മാത്രം അവസരങ്ങളായി ഉപയോഗപെടുത്തലാണ് എന്നും രക്ഷാകര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടതായി കിളിമാനൂര്‍ ടൗണ്‍ യു.പി.എ.സിലെ പ്രധാനാധ്യാപകന്‍ ജി. സുരേന്ദ്രകുറുപ്പ് പറഞ്ഞു.
കിളിമാനൂര്‍ ഉപജില്ലയിലെ തട്ടത്തുമല ഗവ.എച്ച്.എസ്.എസ് സംസ്ഥാനത്തെ ആദ്യ ഹൈടെക്ക് സര്‍ക്കാര്‍ വിദ്യാലയമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനായി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അഡ്വ. ബി. സത്യന്‍ എം.എല്‍.എ ഒരു കോടി എഴുപത്തിയഞ്ച് രൂപ ചിലവിട്ട് 8 ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ നബാര്‍ഡില്‍ നിന്ന് 16 ക്ലാസ് മുറികള്‍ കൂടി നിര്‍മിക്കാന്‍ മൂന്നരക്കോടി രൂപ ലഭിച്ച സന്തോഷത്തിലാണ് കിളിമാനൂര്‍ ടൗണ്‍ യു.പി.എ.സിലെ പി.ടി.എയും രക്ഷാകര്‍ത്താക്കളും നാട്ടുകാരും.
മേഖലയിലെ സ്‌കൂളുകളില്‍ എല്‍.എസ്.എസ്, യു.എസ്.എസ്, കലാപ്രവൃര്‍ത്തി പരിചയമേളകള്‍ക്കായി പ്രത്യേക പരിശീലനം നല്‍കുന്നതും വിദ്യാര്‍ഥികളുടെ വര്‍ധനവിന് കാരണമാവുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago