കൃഷ്ണമൂര്‍ത്തി ഹാജരാക്കിയ രേഖകള്‍ വ്യാജമെന്ന് കോടതി
ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്നും മാതാവിന്റെ സ്വത്ത് തനിക്ക് അര്‍ഹതപ്പെട്ടതാണെന്നും വ്യക്തമാക്കി കോടതിയെ സമീപിച്ച ജെ.കൃഷ്ണമൂര്‍ത്തിക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അനാവശ്യവുമായി രംഗത്തെത്തിയ താങ്കളെ വേണമെങ്കില്‍ നേരെ ജയിലിലേക്ക് അയക്കാന്‍ മടിക്കില്ലെന്ന് ജഡ്ജ് ജസ്റ്റിസ് ആര്‍. മഹാദേവന്‍ മുന്നറിയിപ്പ് നല്‍കി.
ജയലളിതയുടെയും തെലുങ്ക് നടന്‍ ശോബന്‍ ബാബുവിന്റെയും മകനാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസമാണ് കൃഷ്ണമൂര്‍ത്തി ചില രേഖകളുമായി കോടതിയെ സമീപിച്ചത്. പോയസ് ഗാര്‍ഡനിലെ വസതി ഉള്‍പ്പെടെയുള്ള സ്വത്ത് വകകള്‍ തനിക്ക് അവകാശപ്പെട്ടതാണെന്നും ഇയാള്‍ കോടതയില്‍ ആവശ്യപ്പെട്ടിരുന്നു.
ഒരു എല്‍.കെ.ജി വിദ്യാര്‍ഥിയുടെ മുന്നില്‍പോലും ഹാജരാക്കാന്‍ കഴിയാത്ത തരത്തിലുള്ള രേഖകളാണ് ഇയാള്‍ ഹാജരാക്കിയതെന്നും ഇതെല്ലാം വ്യാജരേഖകളാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."