ജിഷ്ണുവിന്റെ മരണം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആനിജോണ്‍ തള്ളി.
മൂന്നാം പ്രതി വൈസ്് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, നാലാം പ്രതിയും അധ്യാപകനുമായ പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികള്‍ക്ക് പ്രഥമദൃഷ്ട്യാ നേരിട്ട്് പങ്കുണ്ടെന്ന്് കോടതി വിലയിരുത്തി. മാനേജ്‌മെന്റിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പലപ്പോഴായി ശബ്ദമുയര്‍ത്തിയതിന്റെ വിരോധത്തില്‍ ജിഷ്ണു പ്രണോയിക്കെതിരേ പരീക്ഷയില്‍ കോപ്പിയടി നടത്തിയതായി വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നു.
മൂന്നുവര്‍ഷം ഡീബാര്‍ ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി ജിഷ്ണുവിനെ മാനസികമായി പീഡിപ്പിക്കുകയും ബലംപ്രയോഗിച്ച് കോപ്പിയടിച്ചതില്‍ കുറ്റസമ്മതം എഴുതി വാങ്ങുകയും ചെയ്തു. ബലമായി ഇടിമുറിയിലേക്ക് വലിച്ചു കൊണ്ടുപോയി ശാരീരികമായും മാനസികമായും പീഡിപ്പിച്ചു തുടങ്ങിയവയാണ് മൂന്നും നാലും പ്രതികള്‍ക്കെതിരായ പ്രധാന ആരോപണങ്ങള്‍. ഇത്തരം ഗുരുതരമായ കേസില്‍ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാനിടയുണ്ടെന്നും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി ബാബു വാദിച്ചു. ഉന്നത ബന്ധങ്ങളും സ്വാധീനവുമുള്ള പ്രതികള്‍ കേസിനെ സ്വാധീനിക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.
സി.സി.ടി.വി ദൃശ്യങ്ങള്‍ കിട്ടാതിരിക്കാന്‍ സിസ്റ്റം തന്നെ തകരാറിലാക്കിയിരുന്നു. ഇക്കാര്യവും പബ്ലിക് പ്രോസിക്യൂട്ടര്‍ വിശദമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."