HOME
DETAILS

ഗവര്‍ണറുടെ നയപ്രഖ്യാപനം കഴിഞ്ഞിട്ടും മദ്യനയത്തില്‍ സര്‍ക്കാരിന് അവ്യക്തത

  
backup
June 26 2016 | 02:06 AM

%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82

കൊച്ചി: മദ്യനയത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തിയിട്ടും സര്‍ക്കാരിനും എക്‌സൈസ് മന്ത്രിക്കും ഇക്കാര്യത്തില്‍ അവ്യക്തത തുടരുന്നു. സര്‍ക്കാരിന്റെ മദ്യംനയം എന്ന് രൂപീകരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എന്തെല്ലാം മാറ്റങ്ങളാണ് യു.ഡി.എഫ് നയത്തില്‍ വരുത്തുകയെന്നത് ചര്‍ച്ചകള്‍ക്കു ശേഷമേ പറയാന്‍ കഴിയുകയുള്ളൂവെന്നുമാണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറയുന്നത്.

പൊതുജനഅഭിപ്രായം രൂപപ്പെടുത്തിയശേഷം മദ്യനയം ആവിഷ്‌കരിക്കുമെന്ന് പറയുന്ന സര്‍ക്കാരിന് അതിനുള്ള കര്‍മപദ്ധതി ആവിഷ്‌കരിക്കാനോ രൂപരേഖയുണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ ഇടതുമുന്നണിയുടെ പൊതുനയം മാത്രമാണ് എക്‌സൈസ് മന്ത്രിക്ക് പറയാന്‍ കഴിയുന്നത്. ഇക്കാര്യത്തില്‍ സി.പി.എമ്മിനുള്ളിലും ഇടതുമുന്നണിക്കുള്ളിലും ധാരണയുണ്ടാക്കിയ ശേഷം മാത്രമേ കരട് നയം രൂപീകരിക്കാനും ഇതില്‍ അഭിപ്രായസ്വരൂപണം നടത്താനും കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ മദ്യനയം സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലുണ്ടായ ആവ്യക്ത നിലനിര്‍ത്തികൊണ്ട് തന്നെയാണ് നയപ്രഖ്യാപനത്തിന് ശേഷവും സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മദ്യനിരോധനമല്ല , മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് നയം എന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാരിന് യു.ഡി.എഫ് സര്‍ക്കാര്‍ മദ്യവിതരണരംഗത്ത് നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ എങ്ങനെ പൊളിച്ചെഴുതുമെന്ന കാര്യത്തില്‍ വ്യക്തത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ബാറുകള്‍ അടച്ചുപൂട്ടിയിട്ടില്ലെന്നും വീര്യംകൂടിയ മദ്യത്തിന്റെ വില്‍പന ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകളില്‍ നിര്‍ത്തിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ആവര്‍ത്തിക്കുന്ന സര്‍ക്കാരും മന്ത്രിയും വീര്യം കൂടിയ മദ്യത്തിന്റെ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബാറുകള്‍ പുനഃസ്ഥാപിക്കുമോ, ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ പത്ത് ശതമാനം വീതം അടച്ചൂപൂട്ടുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നയം തുടരുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയുന്നില്ല.
എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും അഭിപ്രായസ്വരൂപണം നടത്തിയശേഷം മാത്രമേ മദ്യനയം പ്രഖ്യാപിക്കുകയുള്ളൂവെന്ന് പ്രഖ്യാപിക്കുമ്പോഴും അഭിപ്രായരൂപീകരണത്തിന്റെ സ്വഭാവവും മാനദണ്ഡങ്ങളും എങ്ങനെയെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലൂടെ മുന്‍ സര്‍ക്കാരിന്റെ മദ്യനയം മാറ്റുമെന്ന സൂചന നല്‍കിയെങ്കിലും അത് എങ്ങനെയെന്ന കാര്യത്തില്‍ സര്‍ക്കാരിന് തുറന്നുപറയാന്‍ കഴിഞ്ഞിട്ടില്ല. മദ്യത്തിനെതിരായ ജനവികാരം സര്‍ക്കാരിനെതിരേ ആളിക്കത്തിക്കാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കാതിരിക്കാന്‍ അവ്യക്തത നിറഞ്ഞ നിലപാടുതന്നെ തുടരുന്നതാണ് നല്ലതെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. മദ്യനിരോധനം തങ്ങളുടെ നിലപാടല്ലെന്ന് സര്‍ക്കാരും ഇടതുമുന്നണിയും പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ തുടരുന്ന യു.ഡി.എഫിന്റെ എക്‌സൈസ് നയത്തില്‍ മാറ്റംവരുത്താന്‍ സര്‍ക്കാരിന് തിടുക്കമില്ല. മദ്യവില്‍പനയുടെ കാര്യത്തില്‍ നിലവിലെ അവസ്ഥ എങ്ങനെയാണോ അങ്ങനെ തുടരുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്്.
അടുത്ത ബാര്‍ ലൈസന്‍സ് പുതുക്കുന്ന 2017 ഏപ്രില്‍ വരെ സര്‍ക്കാരിന് പുതിയ എക്‌സൈസ് നയം രൂപീകരിക്കാന്‍ സമയമുള്ളതിനാല്‍ അതുവരെ യു.ഡി.എഫ് നയം തുടരുകയും പിന്നീട് കാതലായ മാറ്റംവരുത്താനുമാണ് ഇടതുമുന്നണി ലക്ഷ്യമാക്കുന്നത്. കോടതില്‍ ആര്‍ക്കും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത രീതിയിലുള്ള ഒരു മദ്യനയമാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്്. അതുവരെ മദ്യവര്‍ജനത്തില്‍ മുന്നോട്ടുപോകാനാണ്് സര്‍ക്കാര്‍ പദ്ധതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago