HOME
DETAILS
MAL
കൊച്ചിയില്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ച ഗര്‍ഭിണി മരിച്ചു
backup
March 18 2017 | 03:03 AM
കൊച്ചി: പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ച ഗര്‍ഭിണി മരിച്ചു. പാചകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശിനി തിലോത്തമയാണ് മരിച്ചത്. ഇവര്‍ നാലു മാസം ഗര്‍ഭിണിയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജിലെ ചികില്‍സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് എറണാകുളത്തേക്ക് മാറ്റിയത്. ഏലൂരിലെ ഇഎസ് ഐ ആശുപത്രിയിലും വടുതല, കണ്ടെയ്നര്‍ റോഡ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ഇവരെ എത്തിച്ചെങ്കിലും ചികില്‍സ നിഷേധിക്കപ്പെട്ടു. ഒടുവില്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുളള ഇടപെട്ടാണ് തിലോത്തമയെ ബൈപ്പാസ് റോഡിലുളള മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത. എന്നാല്‍ അഞ്ചാം ദിവസം രാത്രി മരണപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."