HOME
DETAILS
MAL
യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്ച
backup
March 18 2017 | 12:03 PM
ലക്നൗ: സസ്പെന്‍സുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഉത്തര്‍പ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയെ ബി.ജെ.പി പ്രഖ്യാപിച്ചു. യോഗി ആദിത്യനാഥിനെയാണ് അടുത്ത യു.പി മുഖ്യമന്ത്രിയായി ബി.ജെ.പി തെരഞ്ഞെടുത്തത്. നിലവില്‍ ഗോരഖ്പൂര്‍ എം.പിയാണ് യോഗി ആദിത്യനാഥ്. രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയമിക്കാന്‍ ബി.ജെ.പി നിയമസഭാകക്ഷി യോഗം തീരുമാനിച്ചു. കേശവ് പ്രസാദ് മൗര്യയും ദിനേശ് ശര്‍മയുമാണ് രണ്ട് ഉപമുഖ്യമന്ത്രിമാര്‍. സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും.
യു.പി നിയമസഭാ ഇലക്ഷനില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി വിജയിച്ചത്. ആകെയുള്ള 403 സീറ്റില്‍ 312 സീറ്റില്‍ ബി.ജെ.പി വിജയിച്ചു. ആറു തവണ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലെത്തിയയാളാണ് യോഗി ആദിത്യനാഥ്.
തീവ്രഹിന്ദുത്വ നിലപാടുള്ള വ്യക്തിയായ ആദിത്യനാഥ് 2007ലെ ഗോരഖ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."