HOME
DETAILS
MAL
രാജീവ് ഗാന്ധി മിനി ബൈപ്പാസ്; ശിലാസ്ഥാപനം നാളെ
backup
March 18 2017 | 17:03 PM
സുല്‍ത്താന്‍ ബത്തേരി: രാജീവ് ഗാന്ധി മിനി ബൈപ്പാസ് ശിലാസ്ഥാപനം നാളെ ഉച്ചക്ക് 12മണിക്ക് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നിര്‍വഹിക്കുമെന്ന് നഗരസഭാ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബൈപ്പാസ് നിര്‍മാണത്തിനായി 92 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 800മീറ്റര്‍ ദൂരം റീ ടാറിങിനും 400 മീറ്റര്‍ ദൂരം 12 മീറ്റര്‍ വീതിയില്‍ സൈഡ് കെട്ടി മണ്ണ് നിറക്കുന്നതിനും ഒരു കള്‍വര്‍ട്ട് നിര്‍മിക്കുന്നതിനുമാണ് ആദ്യഘട്ടത്തില്‍ ഫണ്ട് വകയിരുത്തിയിരിക്കുന്നതെന്നും ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. ബത്തേരി ചുങ്കം ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച് കൈപ്പഞ്ചേരി വഴി ഗാന്ധി ജങ്ഷനില്‍ എത്തിച്ചേരുന്നതാണ് പ്രസ്തുത ബൈപ്പാസ് റോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."