കര്‍ണാടക: സഖ്യസര്‍ക്കാരിനായി ജെ.ഡി.എസും കോണ്‍ഗ്രസും, അവകാശവാദവുമായി ബി.ജെ.പിയും; തീരുമാനം ഗവര്‍ണറുടെ കയ്യില്‍ l Live
ബംഗളൂരു: ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനായി അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസും ജെ.ഡി.എസും ഗവര്‍ണറെ കണ്ടു. കോണ്‍ഗ്രസിന്റെ 78 ഉം ജെ.ഡി.എസിന്റെ 37 ഉം രണ്ട് സ്വതന്ത്രരുടെ പിന്തുണയും കൂടി 117 എം.എല്‍.എമാരുടെ പട്ടിക ഇവര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി, സിദ്ധരാമയ്യ, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കള്‍ ഒന്നിച്ചാണ് ഗവര്‍ണറെ കണ്ടത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെ.ഡി.എസ് എം.എല്‍.എമാരുടെ യോഗം ചേരുന്നുണ്ട്.
വൈകിട്ട് 5.25 ഓടെയാണ് ജെ.ഡി.എസ്- കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനിലെത്തിയത്. ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഇതിനു മുന്‍പേ ഗവര്‍ണറെ കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പിയാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടാണ് യെദ്യൂരപ്പ ഗവര്‍ണറെ കണ്ടത്.
യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയാണെങ്കില്‍, സത്യപ്രതിജ്ഞയ്ക്കു ശേഷം വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിച്ചാല്‍ മതി. ജെ.ഡി.എസില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ എം.എല്‍.എമാരെ ഊരിയെടുക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
ഇത്തരത്തിലുള്ള ചര്‍ച്ചയ്ക്കായി മൂന്നു കേന്ദ്രമന്ത്രിമാരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ബംഗളൂരുവിലേക്ക് അയച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."