കിങ്‌മേക്കറായി കുമാരസ്വാമി: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ച ഫലം
ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ച് കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പ് ഫലങ്ങള്‍. ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ കേവലഭരിപക്ഷം കിട്ടില്ലെന്നും തൂക്കുസഭയായിരിക്കുമെന്നുമായിരുന്നു മിക്ക എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നത്.
കോണ്‍ഗ്രസ്സിന് 106 മുതല്‍ 118 വരെയും ബി.ജെ.പിക്ക് 72 മുതല്‍ 76വരെയും പ്രവചിച്ച ആജ്തക് പോലുള്ള മാധ്യമങ്ങലുടെ പ്രവാചനങ്ങളാണ് തെറ്റിയത്. എന്നാല്‍, എ.ബിപി (ബി.ജെ.പി: 97 106, കോണ്‍ഗ്രസ്: 87 95, ജെ.ഡി.എസ്: 21 30), ന്യൂസ് എക്‌സ് (ബി.ജെ.പി: 102 106, കോണ്‍ഗ്രസ്: 72 75, ജെ.ഡി.എസ്: 35 38), ന്യൂസ് നാഷന്‍ (ബി.ജെ.പി: 105 109, കോണ്‍ഗ്രസ് 7175, ജെ.ഡി.എസ്: 36 40), റിപബ്ലിക് ടി.വി (ബി.ജെ.പി: 95 114, കോണ്‍ഗ്രസ്: 73 82. ജെ.ഡി.എസ്: 32 43) തുടങ്ങിയവയുടെ പ്രവചനങ്ങള്‍ ശെരവയ്ക്കുന്ന വിധത്തിലാണ് അന്തിമഫലങ്ങള്‍.
എക്‌സിറ്റ്‌പോള്‍ പ്രചനങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ജെ.ഡി.എസ്സിന്റെ സഹായത്തോടെയുള്ള തൂക്കുസഭയായിരിക്കും വരികയെന്നു മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ചെയ്യുകയുമുണ്ടായി. ആ റിപ്പോര്‍ട്ടുകളും ശരിവയ്ക്കുന്നതാണ് അന്തിമഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."