സ്റ്റുഡന്റ് പൊലിസ് കേഡറ്റ് സംസ്ഥാനതല ക്യാംപമ്പിന് തലസ്ഥാനത്ത് തുടക്കം
തിരുവനന്തപുരം: കേരള പൊലിസ് സ്റ്റുഡന്റ് പൊലിസ് കേഡറ്റ് സംസ്ഥാനതല ക്യാംപിന് പ്രൗഢഗംഭീര തുടക്കം. തിരുവനന്തപുരം സ്പെഷ്യല്‍ ആംഡ് പൊലിസ് ക്യാംപില്‍ കേരള ഗവര്‍ണര്‍ പി.സദാശിവം ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കും മറ്റ് രാജ്യങ്ങള്ക്കുതന്നെയും മാതൃകയായിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് പദ്ധതിയെന്നും ഇന്ന് സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങള്‍ക്ക് അറുതിവരുത്താന്‍ കേഡറ്റുകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിനുവേണ്ടി ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മാത്യകാ പദ്ധതിയെന്ന നിലയില്‍ ദേശീയ തലത്തില്‍ അംഗീകാരം നേടിയ എസ്.പി.സി പദ്ധതിയുടെ ഏറ്റവും പ്രധാന പരിപാടിയാണ് എസ്.പി.സി സംഗമം. സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി ഈ വര്‍ഷം കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
എസ്.പി.സി.യുടെ അന്‍പതിനായിരത്തോളം കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത അറുനൂറോളം പേരാണ് ഈ സംഗത്തില്‍ പങ്കെടുക്കുന്നത്. കെ.മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ സ്വാഗതവും സൗത്ത്സോണ്‍ എ.ഡി.ജി.പി ഡോ.ബി. സന്ധ്യ കൃതജ്ഞതയും പറഞ്ഞു. കൊച്ചി റേഞ്ച് ഐ.ജി പി.വിജയന്, സിറ്റി പൊലിസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍, പൊലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പി.പ്രകാശ് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹികപ്രവര്‍ത്തകര്‍, ചലച്ചിത്ര-സാഹിത്യ-കായിക രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."