HOME
DETAILS
MAL
സി.പി.എം ഓഫിസ് തീവയ്പ്: ആറു ബി.ജെ.പി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
backup
March 18 2017 | 18:03 PM
നാദാപുരം: വിഷ്ണുമംഗലത്തെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് തീവച്ച് കേസില്‍ ആറു ബി.ജെ.പി പ്രവര്‍ത്തകരെ നാദാപുരം പൊലിസ് അറസ്റ്റ് ചെയ്തു. വിഷ്ണുമംഗലത്തെ ചോയിമഠത്തില്‍ നിഷിത്ത് (25), തെക്കേ മീത്തലാക്കണ്ടി പ്രശിന്‍ രാജ് (32), താഴെകുന്നിയുള്ളതില് രഞ്ജിത്ത് (27), നരയംകണ്ടി രാജേഷ് (27), മത്തത്ത് പ്രണവ് (25) , ആണിക്ക മീത്തല്‍ ഷെറിന് (20) എന്നിവരെയാണ് നാദാപുരം പൊലിസ് അറസ്റ്റ് ചെയ്തത്. നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."