തലസ്ഥാനത്ത് തരൂരും രാജഗോപാലും പരാതിപ്പെട്ടിയില്‍
കൊല്ലം: തെരഞ്ഞെടുപ്പില്‍ വിജയിച്ചു കഴിഞ്ഞശേഷം നേതാക്കളെ മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതി ഒടുവില്‍ രാഹുലിന്റെ വിദേശവാസവുമായി ബന്ധപ്പെടുത്തിയതോടെ കൊല്ലത്തു കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന നിലയിലെത്തി. എന്നാല്‍ തിരുവനന്തപുരം എം.പി ഡോ. ശശി തരൂരിനേയും നേമം എം.എല്‍.എ ഓ. രാജഗോപാലിനുമെതിരേയും എതിര്‍പക്ഷത്തിന്റെ പരാതി ഉയര്‍ന്നിട്ടുണ്ട്. കുറച്ചുനാളുകളായി കൊല്ലം മണ്ഡലത്തിലെ പരിപാടികളില്‍ കാണാനില്ലാതിരുന്ന നടനും എം.എല്‍.എയുമായ മുകേഷിനെതിരേ യൂത്ത്‌കോണ്‍ഗ്രസ് കൊല്ലം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണുസുനില്‍ പന്തളമാണ് വെസ്റ്റ് പൊലിസില്‍ പരാതി നല്‍കിയത്.
പ്രകൃതിക്ഷോഭം മൂലം കൊല്ലത്തിന്റെ തീരദേശമേഖലയില്‍ വന്‍നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എം.എല്‍.എയെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നും ഭരണസിരാകേന്ദ്രമായ കൊല്ലം കലക്‌ട്രേറ്റില്‍ ബോംബ് സ്‌ഫോടനം ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടും കൊല്ലം എം.എല്‍.എയെ മാത്രം കണ്ടില്ലെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ അടുത്തദിവസം കൊല്ലത്ത് യൂത്ത്‌കോണ്‍ഗ്രസിനെ പരിഹസിച്ച മുകേഷ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും വെറുതെവിട്ടില്ല.
താന്‍ പോയത് രാഹുല്‍ക്ലബില്‍ അംഗമാകാനാണെന്നും എന്നാല്‍ തനിക്ക് അവിടെ അംഗത്വം ലഭിച്ചില്ലെന്നുമായിരുന്നു മുകേഷിന്റെ മറുപടി. വീട്ടില്‍ പറയാതെ നാലുമാസമെങ്കിലും മാറിനിന്നാല്‍ മാത്രമേ അംഗത്വം നല്‍കുകയുള്ളൂവെന്നു രാഹുല്‍ തന്നോടു പറഞ്ഞു. രാഹുലിനെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ എന്നിവര്‍ രംഗത്തുവന്നത്. അതേസമയം മുകേഷിനെതിരേയുള്ള പരാതി സ്വീകരിച്ച പൊലിസ് നടപടിക്കെതിരേ സി.പി.എം അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. പൊലിസ് പരാതി സ്വീകരിച്ചതിനെതിരേ വെസ്റ്റ് പൊലിസ് സ്‌റ്റേഷനിലേക്കു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ചെയ്തു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് മുകേഷിനെതിരേ എസ്.ഐക്കു പരാതി നല്‍കിയതിനു പൊലിസ് രസീതു നല്‍കിയിരുന്നു. ഈ രസീത് വാര്‍ത്തയ്‌ക്കൊപ്പം ഒരു മാധ്യമത്തില്‍ വന്നതാണ് സി.പി.എമ്മിനെ കൂടുതല്‍ ചൊടിപ്പിച്ചത്. യൂത്ത്‌കോണ്‍ഗ്രസുകാര്‍ പൊലിസ് സ്‌റ്റേഷന്‍ വളപ്പില്‍ നിന്നു പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്നു എസ്.ഐ രസീതു നല്‍കി പറഞ്ഞുവിടുകയായിരുന്നെന്നു പൊലിസ് പറഞ്ഞു. വരുംദിവസങ്ങളില്‍ കൊല്ലത്ത് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോരു മൂര്‍ച്ഛിക്കാനാണു സാധ്യത. ഇതിനിടെ കൊല്ലം സംഭവം മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയെന്നോണമാണു തിരുവനന്തപുരത്തു ഡോ. ശശി തരൂരിനെയും ഒ.രാജഗോപാലിനെയും മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതിയുമായി എതിര്‍പക്ഷം രംഗത്തെത്തിയത്. രാജഗോപാല്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ ഏതാണ്ട് ഒരു മാസം മുന്‍പാണ് നേമത്തെത്തിയത്. അതിനുശേഷം അദ്ദേഹം നേമം കണ്ടിട്ടില്ലെന്നാണു പരാതി. എം.പിയായ തരൂരിനെ മണ്ഡലത്തില്‍ ഒടുവില്‍ കണ്ടത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു മാത്രമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."