HOME
DETAILS
MAL
ബിജുരമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് നേതാക്കള്‍ പങ്കെടുത്തത് ശരിയായില്ല: സുധീരന്
backup
June 26 2016 | 04:06 AM
തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. വ്യക്തിപരമായ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ നേതാക്കള്‍ ഔചിത്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വച്ചാണ് ബിജുരമേശിന്റെ മകള്‍ മേഘയും മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ മകന് അജയ്കൃഷ്ണനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. മുന്‍ മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, എ.പി.അനില്‍കുമാര്‍, ഗണേഷ്കുമാര് എം.എല്‍.എ, ശബരീനാഥ് എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."