HOME
DETAILS
MAL
മലപ്പുറം മണ്ഡലത്തില്‍ റോഡുകള്‍ റബറൈസ് ചെയ്യുന്നതിന് 7.45 കോടി
backup
March 18 2017 | 19:03 PM
മലപ്പുറം: മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ റബറൈസ് ചെയ്യുന്നതിന് 7.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുമെന്നും പി. ഉബൈദുള്ള എം.എല്‍.എ അറിയിച്ചു.
റോഡുകളുടെ പേരും തുകയും ക്രമത്തില്‍: കാവനൂര്‍ തൃപ്പനച്ചി മോങ്ങം റോഡ്-54 ലക്ഷം, മുണ്ടുപറമ്പ് ചെന്നത്ത് മാരിയാട് റോഡ്-190 ലക്ഷം, ആലുംകുന്ന് നറുകര റോഡ്-119 ലക്ഷം, മൊറയൂര്‍ ഒഴുകൂര്‍, എക്കാപറമ്പ് റോഡ്- 197ലക്ഷം, മുള്ളമ്പാറ കോണിക്കല്ല് ഇരുമ്പൂഴി റോഡ്-185 ലക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."