HOME
DETAILS
MAL
പേരാവൂര്‍ മണ്ഡലം ഏഴു റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി
backup
March 18 2017 | 20:03 PM
ഇരിട്ടി: പേരാവൂര്‍ മണ്ഡലത്തിലെ ഏഴു റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു.
ഏഴു റോഡുകള്‍ക്കുമായി ആറു കോടി 46 ലക്ഷമാണ് അനുവദിച്ചത്.
പേരാവൂര്‍ മണത്തണ റോഡ് രണ്ടു കോടി 21 ലക്ഷം, ഹാജി റോഡ് അയ്യപ്പങ്കാവ് റോഡ് ഒരു കോടി 42 ലക്ഷം, കാക്കയങ്ങാട് ഓടന്തോട് റോഡ് 61.50 ലക്ഷം, കേളകം അടക്കാത്തോട് റോഡ് ഒരു കോടി നാലു ലക്ഷം, വളയംക്കോട്-മാഞ്ചുവട്-എടപ്പുഴ-പള്ളിപ്പാലം-വാളത്തോട് റോഡ് 38 ലക്ഷം, ചാവശ്ശേറി നടുവനാട് തലച്ചങ്ങാട് കുണ്ടണ്ടുതോട് തില്ലങ്കേരി റോഡ് 42 ലക്ഷം, എടത്തൊട്ടി പെരുമ്പുന്ന റോഡ് 37.80 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."