HOME
DETAILS
MAL
കത്തും വെയിലില്‍ കാത്തുനില്‍പ്പ് കെ.എസ്.ടി.പി റോഡ് 'പണി'യായി
backup
March 18 2017 | 20:03 PM
മട്ടന്നൂര്‍: തലശ്ശേരി-വളവുപാറ റോഡുപണി നടക്കുന്ന മട്ടന്നൂര്‍- ഇരിട്ടി പാതയില്‍ യാത്രക്കാര്‍ പൊരിവെയിലില്‍ ബസ് കാത്തു നില്ക്കുന്നു. കെ.എസ്.ടി.പി റോഡു പണി നടക്കുന്നതിന്റെ ഭാഗമായാണ് ഈ റൂട്ടിലെ ഒട്ടേറെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നീക്കം ചെയ്തത്. ഈ റൂട്ടിലെ തണല്‍മരങ്ങളും മുറിച്ചു മാറ്റി. ഇതുകാരണം ബസില്‍ വിവിധ സ്ഥലങ്ങളില്‍ പോകാനെത്തുന്ന യാത്രക്കാര്‍ പൊരിവെയില് കൊള്ളുകയാണ്. ഇതിനു
പുറമേ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പുതുതായി നിര്‍മിച്ച ഓവുചാലിന്റെ മേല്‍ വശത്തില്‍ പൊന്തി നില്ക്കുന്ന കമ്പിയും അപകടഭീതിയുയര്‍ത്തുന്നു. വേനല്‍ ശക്തമായതോടെ സൂര്യാഘാതമേല്ക്കുമെന്ന ഭയവും യാത്രക്കാര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."