വീതി തര്‍ക്കത്തില്‍ തട്ടി മലയോര ഹൈവേ
ആലക്കോട്: വീതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മലയോര ഹൈവേയുടെ തേര്‍ത്തല്ലി ടൗണിലെ പ്രവൃത്തി നിലച്ചു. വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം ചിലര്‍ വിട്ടു നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മലയോര ഹൈവേ പ്രവൃത്തികള്‍ പലയിടത്തും ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോഴാണ് തേര്‍ത്തല്ലി ടൗണില്‍ നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. ഹൈവേയുടെ വീതി 12 മീറ്റര്‍ ആണെങ്കിലും ടൗണ്‍ പ്രദേശത്ത് 15 മീറ്റര്‍ വരെയായാണ് റോഡ് നിര്‍മാണം നടക്കുന്നത്.
ചെറുപു, മേരിഗിരി എന്നിവിടങ്ങളിലേക്ക് തിരിയുന്ന കവലയില്‍ 16 മീറ്ററും ടൗണിന്റെ മറ്റു ഭാഗങ്ങളില്‍ 13 മീറ്ററും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇത്രയും വീതിയില്‍ സ്ഥലം നല്‍കാനാവില്ലെന്ന് സ്ഥലമുടമകള്‍ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സ്ഥലം എം.എല്‍.എ കെ.സി ജോസഫ് ഇടപെട്ട് വിളിച്ചുചേര്‍ത്ത ജനകീയ കമ്മറ്റിയിലും തര്‍ക്ക വിഷയത്തിന് പരിഹാരം കാണാന്‍ കഴിയാതെ വന്നതോടെ കരാറുകാര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഗതാഗത കുരുക്കിനാല്‍ വീര്‍പ്പു മുട്ടുന്ന സാഹചര്യത്തില്‍ വീതി കുറച്ച് നിര്‍മാണം നടത്താനുള്ള അഭിപ്രായത്തിനോട് തങ്ങള്‍ യോജിക്കില്ലെന്നാണ് ടാക്‌സി ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള ഭൂരിപക്ഷം പേരുടെയും നിലപാട്.
തര്‍ക്കമൊഴിവാക്കി നിലവിലുള്ള വീതിയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തണമെന്ന അഭിപ്രായമാണ് ചില വ്യാപാരികള്‍ പ്രകടിപ്പിക്കുന്നത്. കലുങ്ക് നിര്‍മിക്കാനായി റോഡ് വെട്ടിപൊളിച്ചതിനാല്‍ കാല്‍ നടയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."