എലത്തൂരില്‍ റോഡുകളുടെ നവീകരണത്തിന് 7.61 കോടി
കോഴിക്കോട്: എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട കാക്കൂര്‍-നരിക്കുനി റോഡ്, കുമ്മങ്ങോട്ട്തഴം-പണ്ടാരപ്പറമ്പ്-പന്തീര്‍പാടം റോഡുകളുടെ നവീകരണത്തിന് 7.61 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എലത്തൂര്‍ നിയോജകമണ്ഡലം എം.എല്‍.എ യും ഗതാഗത വകുപ്പുമന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ അറിയിച്ചു. മണ്ഡലത്തിലെ മുഴുവന്‍ റോഡുകളും ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ കാക്കൂര്‍-നരിക്കുനി റോഡിന് 425 ലക്ഷം രൂപയുടെ നവീകരണപ്രവൃത്തിക്കുള്ള ഭരണാനുമതിയാണ് ലഭിച്ചിട്ടുളളത്. കാക്കൂര്‍-നരിക്കുനി റോഡിന്റെ കാക്കൂര്‍ അങ്ങാടി മുതല്‍ നാലര കിലോമിറ്റര്‍ ദൂരമാണ് നവീകരിക്കുന്നത്.
കുരുവട്ടൂര്‍ പഞ്ചായത്തിലെ കുമ്മങ്ങോട്ടുതാഴം-പണ്ടാരപ്പറമ്പ്-പന്തീര്‍പ്പാടം റോഡിന്റെ കുമ്മങ്ങോട്ട് താഴെ മുതല്‍ 5.5 കി.മീറ്റര്‍ വരെയുള്ള നവീകരണ പ്രവൃത്തിക്ക് 2.36 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതോടുകുടി കോഴിക്കോട് ബാലുശ്ശേരി റോഡില്‍ നിന്നും കുന്ദമംഗലം ദേശീയപാതയിലേക്കുള്ള വാഹന ഗതാഗതം സുഗമമാകും. റോഡിന്റെ മുട്ടോളി മുതല്‍ കുമ്മങ്ങോട്ട്താഴം വരെ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടും, പി.ഡബ്യു.ഡി ഫണ്ടും ഉപയോഗിച്ച് മികവാര്‍ന്ന രീതിയില്‍ നവീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."