അമേരിക്കന്‍ ഹാര്ഡ്വെയര് സ്റ്റാര്‍ട്ടപ് മത്സരത്തിന് കേരളം വേദി
കൊച്ചി: വന്‍ സമ്മാനത്തുകയും സ്റ്റാര്‍ട്ടപ് പരിശീലനവും വാഗ്ദാനം ചെയ്ത് അമേരിക്കയിലെ ഏഴു നഗരങ്ങളില്‍ നടത്തുന്ന ഹാര്ഡ്വെയര് സ്റ്റാര്‍ട്ടപ് മത്സരത്തിന്റെ ഭാഗമായി 'ഇന്ത്യന്‍ ആല്‍ഫാലാബ് ഗിയര്‍ ഹാര്‍ഡ് വെയര്‍ കപ്പ്' ദേശീയ മത്സരം മാര്‍ച്ച് 27ന് കൊച്ചിയില്‍ നടത്തും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ഇലക്ട്രോണിക് ഇന്‍കുബേറ്ററായ കൊച്ചി മേക്കര്‍ വില്ലേജിന്റെ ആഭിമുഖ്യത്തിലുള്ള മത്സരത്തിന് ആദ്യമായാണ് അമേരിക്കയ്ക്ക് പുറത്ത് വേദി ഒരുങ്ങുന്നത്. മികച്ച കംപ്യൂട്ടര്‍ ഹാര്ഡ്വെയര് ഉല്പന്നങ്ങളുമായി മത്സരത്തില്‍ മുന്നിലെത്തുന്ന സംരംഭകര്‍ക്ക് അമേരിക്കയില്‍ 35 ലക്ഷം രൂപ സമ്മാനത്തുക വെഞ്ച്വര്‍ ക്യാപിറ്റലായി നല്കി മത്സരത്തില്‍ പങ്കെടുക്കാം.
2017 ഏപ്രിലില്‍ പിറ്റ്സ്ബര്‍ഗിലാണ് മത്സരം. ജേതാക്കള്‍ക്കായി ആറു മാസത്തെ സ്റ്റാര്‍ട്ടപ് ആക്സിലറേഷന് പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ മുന്നിലെത്തുന്ന ടീമിന് 25,000 രൂപയും സോളിഡ്വര്‍ക്സ് എന്ന കംപ്യൂട്ടര്‍ ഡിസൈന്‍ പ്രോഗ്രാമിന്റെ ഒരു വര്‍ഷത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും. റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ദസാള്‍ട്ട് ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ ഫ്രഞ്ച് സോഫ്റ്റ്വേയര് കമ്പനിയായ ദസാള്‍ട്ട് സിസ്റ്റംസിന്റേതാണ് സോളിഡ്വര്‍ക്സ്. മത്സരത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."