ജൂവലറികളില്‍ കാമറയും സെക്യൂരിറ്റിയും വേണം: ഡിവൈ.എസ്.പി
ആലപ്പുഴ: ജൂവലറികളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പുറത്തെ വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ കാമറ സ്ഥാപിക്കണമെന്ന് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് പി.വി ബേബി നിര്‍ദ്ദേശിച്ചു. ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആലപ്പുഴ ഡപ്യൂട്ടി പൊലിസ് സൂപ്രണ്ട് ഓഫിസുമായി സഹകരിച്ച് ആലപ്പുഴ നോര്‍ത്ത് ജനമൈത്രി പൊലിസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച സുരക്ഷിതം-2018 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നിലയില്‍ സെക്യൂരിറ്റി സ്ഥാപിക്കാന്‍ കഴിയാത്ത വ്യാപാരികള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സെക്യൂരിറ്റിയെ നിയമിക്കണം. ഇതര സംസ്ഥന മോഷണസംഘം കേരളത്തിലെ ജൂവലറികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മോഷണം വ്യാപകമാകുന്നത് തടയാനുള്ള മുന്‍കരുതല്‍ നടത്തണം.
ഒരോ ദിവസത്തേയും ക്യാമറ നിരീക്ഷണം നടത്തി സംശയം തോന്നുന്ന വിവരങ്ങള്‍ യഥാസമയം പൊലിസിനെ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.ജി.എസ്.എം.എ. ജില്ലാ പ്രസിഡന്റ് നസീര്‍ പുന്നക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് റോയി പാലത്ര, സെക്രട്ടറി കെ.നാസര്‍, നോര്‍ത്ത പ്രിന്‍സിപ്പല്‍ എസ്.ഐ. വി.ആര്‍.ശിവകുമാര്‍, എസ്.ഐ.കുഞ്ഞുമോന്‍, എ.ബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."