രാജസ്ഥാനില്‍ വിദ്യാഭ്യാസമേഖലയില്‍ കാവിവല്‍ക്കരണം
ജയ്പൂര്‍: രാജസ്ഥാന് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആര്.എസ്.എസിന്റെ യൂനിഫോമിന്റെ നിറത്തിന് സമാനമായ യൂനിഫോമുകളാക്കാനൊരുങ്ങുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ബി.ജെ.പിയുടെ ആശയം പ്രചരിപ്പിക്കാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.
അടുത്ത വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്ക് ഇളം ബ്രൗണ്‍ നിറത്തിലുള്ള ഷര്‍ട്ടും പാന്റ്സും പെണ്‍കുട്ടികള്‍ക്ക് അതേ നിറത്തിലുള്ള കുര്‍ത്തയോ മറ്റു വസ്ത്രങ്ങളോ ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവാനി അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ 67000 സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ നീല ഷര്‍ട്ടും കാക്കി പാന്റ്സും പെണ്‍കുട്ടികള്‍ ഇളം ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രങ്ങളുമാണ് ധരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് തുണികള്‍ നല്‍കുന്നതിനായി വസ്ത്രവ്യാപാര കേന്ദ്രമായ ഭില്‍വാരയില്‍ നിന്ന് തുണികള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ സിലബസുകളില്‍ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു. പാഠഭാഗങ്ങളില്‍ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിനെക്കുറിച്ച് പ്രതിപാധിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."