ജെല്ലിക്കെട്ട് പ്രക്ഷോഭകരുടെ പാര്‍ട്ടി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും
ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരേ ചെന്നൈ മറീന ബീച്ചില്‍ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ യുവാക്കള്‍ പുതിയ ചുവട് വയ്പുമായി രംഗത്ത്. ആര്‍.കെ നഗറില്‍ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജെല്ലിക്കെട്ട് പ്രക്ഷോഭകാരികളുടെ തീരുമാനം.
എന്‍ ദേശം എന്‍ ഉരിമൈ കച്ചി (മൈ നേഷന്‍ മൈ റൈറ്റ് പാര്‍ട്ടി) എന്ന പേരില്‍ ഫെബ്രുവരി 25 ന് ഇവര്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജെല്ലിക്കെട്ടിനായി ചെയ്ത കാര്യങ്ങള്‍ നല്ലതാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ട് ആ സ്‌നേഹവും കരുതലും തമിഴ്‌നാട്ടുകാര്‍ തിരിച്ചു തരുമെന്നാണ് ഇവര്‍ പറയുന്നത്. പാര്‍ട്ടിയില്‍ കൂടുതല്‍പേരും യുവാക്കളും പ്രൊഫഷണലുകളുമാണ്.
ആംആദ്മി പാര്‍ട്ടി രൂപം കൊണ്ടതിന് സമാനമായ രീതിയിലാണ് തമിഴ്‌നാട്ടിലെ പുതിയ പാര്‍ട്ടിയുടെയും നീക്കം. എന്നാല്‍ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ആരായിരിക്കണം സ്ഥാനാര്‍ത്ഥികളെന്ന് നിശ്ചയിക്കാനായിട്ടില്ല. 75 പേരാണ് മത്സര സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. വിവിധ പരീക്ഷകള്‍ നടത്തിയതിനുശേഷം 25 പേരുടെ ചുരുക്കപ്പട്ടിക പാര്‍ട്ടി തയാറാക്കി. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സിനിമാ നടന്‍മാര്‍, എന്നിങ്ങനെ 10 പേരടങ്ങിയ ബോര്‍ഡ് അഭിമുഖം നടത്തിയായിരിക്കും സ്ഥാനാര്‍ഥിയെ അന്തിമമായി നിശ്ചയിക്കുകയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."