ത്രിവേന്ദ്ര സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചരിത്ര വിജയത്തിനുശേഷം മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ഒരാഴ്ച നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുക്കപ്പെട്ട സംഘ്പരിവാര്‍ നേതാവുകൂടിയായ ത്രിവേന്ദ്ര സിങ് റാവത്ത് ഇന്നലെ മുഖ്യമന്ത്രിയായി അധികാരമേറ്റു.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ കെ.കെ. പോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കു ശേഷം ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ, സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സത്പാല്‍ മഹാരാജ്, ഹരാക് സിങ് റാവത്ത്, മദന്‍ കൗശിക്, അരവിന്ദ് പാണ്ഡെ, സുബോദ് ഉനിയാല്‍, യശ്പാല്‍ ആര്യ, പ്രകാശ് പാന്ത് എന്നിവര്‍ കാബിനറ്റ് മന്ത്രിമാരും രേഖ ആര്യ, ധന്‍സിങ് റാവത്ത് എന്നിവര്‍ സഹമന്ത്രിമാരുമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ത്രിവേന്ദ്ര സിങിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."