HOME
DETAILS
MAL
എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി
backup
May 16 2018 | 08:05 AM
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും സുപ്രിംകോടതി മാറ്റിച്ചു. കേസില്‍ സി.ബി.ഐ മറുപടി നല്‍കിയ ശേഷം കേസ് വിശദമായി കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു.
കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരേ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി രാജശേഖരന്‍ എന്നിവരും ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജിയില്‍ സി.ബി.ഐയ്ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവരുടെ ഹരജികളില്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."