കര്‍ണാടകയില്‍ സി.പി.എമ്മിന് ലഭിച്ചത് 81191 വോട്ടുകള്‍ മാത്രം
മംഗളൂരു: രാഷ്ട്രീയ കക്ഷികള്‍ കനത്ത പോരാട്ടം കാഴ്ചവച്ച കര്‍ണാടക തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കിട്ടിയത് 81191 വോട്ടുകള്‍ മാത്രം. 19 സ്ഥാനാര്‍ഥികള്‍ക്ക് മൊത്തമായാണ് 81191 വോട്ടുകള്‍ ലഭിച്ചത്. 19 സീറ്റുകളിലാണ് സി.പി.എം സ്ഥാനാര്‍ഥികളെ മത്സരത്തിനിറക്കിയത്.
ഇതില്‍ ബാഗ്ഗേപ്പള്ളിയില്‍ മത്സരിച്ച ജി.വി.ശ്രീറാം റെഡ്ഢിക്കു മാത്രം 51697 വോട്ടുകള്‍ ലഭിച്ചു. ശ്രീറാം റെഡ്ഢി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. അതേ സമയം ബാക്കിയുള്ള വോട്ടുകള്‍ 18 സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചതാണ്. മംഗളൂരുവിലെ മൂന്നു മണ്ഡലങ്ങളില്‍ സി.പി.എം. സ്ഥാനാര്‍ഥികള്‍ക്ക് മൂവായിരം വോട്ടുകള്‍പോലും ലഭിച്ചില്ല. മംഗളൂരുവില്‍ 2372, മംഗളൂരു നോര്‍ത്തില്‍ 2472, സൗത്തില്‍ 2329 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകള്‍. തെരെഞ്ഞെടുപ്പിനു മുന്‍പ് ജെ.ഡി.എസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സി.പി.എം.ശ്രമം നടത്തിയിരുന്നെങ്കിലും ബാഗേപ്പള്ളി മണ്ഡലം ഉള്‍പ്പെടെ മുഴുവന്‍ മണ്ഡലങ്ങളിലും ജെ.ഡി.എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനാല്‍ കര്‍ണാടകയില്‍ 19 സീറ്റുകളില്‍ സി.പി.എം.തനിച്ച് സ്ഥാനാര്‍ഥികളെ ഇറക്കുകയായിരുന്നു.
അതിനിടെ സി.പി.ഐ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയും ചെയ്തു. മൊത്തം വോട്ടു വിഹിതത്തിന്റെ 0.2 ശതമാനമാണ് 19 സി.പി.എം.സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."