യമനില്‍ വിമതസൈന്യവും സര്‍ക്കാറും തമ്മില്‍ സംഘര്‍ഷം രൂക്ഷം: വ്യത്യസ്ത സംഭവങ്ങളില്‍ 41 മരണം
ദമ്മാം: യമനില്‍ വിവിധ സംഘട്ടങ്ങളിലായി 41 പേര്‍ മരിച്ചതായി ഔദ്യോഗിക അധികൃതര്‍ അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവണ്‍മെന്റ് സൈന്യവും ഇറാന്‍ പിന്തുണയുള്ള ഹൂത്തി മലീഷികളും തമ്മില്‍ നടന്ന സംഘട്ടനങ്ങളിലാണ് ഇരുപക്ഷത്തു നിന്നുമായി ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടത്.
കുവൈത്തില്‍ സമാധാന ചര്‍ച്ചക്കായി നേതൃത്വം നല്‍കാന്‍ യു.എന്‍ സിക്രട്ടറി ബാന്‍ കി മൂണ്‍ എത്തിയ ദിവസം തന്നെയാണ് സംഘട്ടനം രൂക്ഷമായത്. തെക്കന്‍ പ്രവിശ്യയിലെ അല്‍ അനദ് എയര്‍ ബേസിലാണ് പ്രധാന സംഘട്ടനം നടന്നത്.
കൂടാതെ, ലഹ്ജ്, തായിസ്, വാസിയ തുടങ്ങിയ സ്ഥലങ്ങളിലും സംഘട്ടനം നടന്നു. അഞ്ച് റിബലുകളും മൂന്ന് ഗവണ്‍മെന്റ് സൈനികരും ഇവിടെ കൊല്ലപ്പെട്ടു. കൂടാതെ തായിസ്ആര്‍മി ബേസില്‍ നടന്ന പൊട്ടിത്തെറിയില്‍ ആറു പട്ടാളക്കാരും കൊല്ലപ്പെട്ടു. വടക്കന്‍ യമനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന സംഘര്‍ഷത്തില്‍ 9 റിബലുകളും 7 പട്ടാളക്കാരും കൊല്ലപ്പെട്ടതായി മിലിട്ടറി ഓഫീസ് അറിയിച്ചു.
രണ്ടു മാസത്തോളമായി കുവൈത്തിന്റെ നേതൃത്വത്തില്‍ കുവൈത്തില്‍ സമാധാന ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിനകം തന്നെ ഈ വിഭാഗങ്ങളും തമ്മില്‍ വിവിധ കാര്യങ്ങളില്‍ രമ്യതയില്‍ എത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചക്കായാണ് യു.എന്‍ സിക്രട്ടറി ബാന്‍ കി മൂണ്‍ ശനിയാഴ്ച കുവൈത്തില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."